പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ | ഫോട്ടോ: പി. ജയേഷ്
മലപ്പുറം: കോവിഡ് അതിജീവനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി കമ്മിറ്റികള്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പുറത്തുവിട്ടു. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ കണക്കുകള്‍ പുറത്തുവിട്ടത്.
ജിസിസി രാഷ്ട്രങ്ങളിലും കിഴക്കേഷ്യയില്‍ മലേഷ്യ, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ഓസ്ട്രേലിയയിലും യുറോപ്പില്‍ തുര്‍ക്കി, ബ്രിട്ടന്‍ ഇ.യു. സ്റ്റേറ്റുകളിലും യു.എസി.ലും കാനഡയിലും കെ.എം.സി.സി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
രോഗബാധിതര്‍ക്കും രോഗഭീതി മൂലം ഒറ്റപ്പെട്ടവര്‍ക്കും അപ്രതീക്ഷിതമായി ലോക്ഡൗണില്‍ കുടുങ്ങിയവര്‍ക്കും ഭക്ഷണമെത്തിക്കുക, വീട്ടാവശ്യങ്ങള്‍ക്കുള്ള പലവ്യഞ്ജന കിറ്റുകള്‍ ആവശ്യക്കാര്‍ക്കു ലഭ്യമാക്കുക, അസുഖബാധിതരെ ആശുപത്രികളിലെത്തിക്കാന്‍ സൗകര്യമൊരുക്കുക, രോഗികള്‍ക്ക് മരുന്നെത്തിക്കുക, ക്വാറന്റൈന്‍ സംവിധാനങ്ങളൊരുക്കുക, കോവിഡ് ബാധിച്ച് മരിച്ചവരുടെ ജനാസ പരിപാലിക്കുക, വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ തയ്യാറാക്കുക, നാട്ടിലേക്ക് സാമ്പത്തിക സഹായമയക്കുക തുടങ്ങിയ ദൗത്യങ്ങളാണ് കെഎംസിസി യൂണിറ്റുകള്‍ നിര്‍വഹിച്ചതെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
കോവിഡ് കാല സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ ചെലവഴിച്ചത് നൂറു കോടിയിലധികം രൂപയാണ്. വിവിധ മേഖലകളിലായി 100,47,23,736 കോടി രൂപയാണ് കെ.എം.സി.സി. ചെലവഴിച്ചത്. വിശദാംശങ്ങള്‍ ഇപ്രകാരമാണ്:
1. ഭക്ഷണ കിറ്റുകള്‍
എണ്ണം- 12,45,106, തുക- 23.08 കോടി
2. ഗ്രോസറി കിറ്റുകള്‍:
എണ്ണം- 186089 തുക- 28.53 കോടി
3. മെഡിക്കല്‍ സേവനങ്ങള്‍:
തുക-5.61 കോടി
4. ഹെല്‍പ്ഡെസ്‌ക് സര്‍വീസ്:
ഗുണഭോക്താക്കള്‍: 711155, തുക-2.58 കോടി
5. ക്വാറന്റൈന്‍ സഹായം:
ഗുണഭോക്താക്കള്‍-63730, തുക: 3.90 കോടി
6. കോവിഡ് ബാധയുള്ള മൃതദേഹങ്ങളുടെ പരിചരണം:
എണ്ണം: 446, തുക: 31.21 ലക്ഷം
7. വന്ദേ ഭാരത് ഫ്‌ലൈറ്റ് സഹായം:
ഗുണഭോക്താക്കള്‍- 11559, തുക- 2.37 കോടി
8. കെഎംസിസി ഫ്‌ലൈറ്റ് സഹായം:
ഗുണഭോക്താക്കള്‍- 63257, തുക- 32.2 കോടി
9. ഇതര സാമ്പത്തിക സഹായം:
ഗുണഭോക്താക്കള്‍: 30537, തുക- 4.45 കോടി
Content Highlights: During covid period, KMCC's activities worth over Rs 100 crore, IUML
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..