
ഗേറ്റ് ഇടിച്ചുതകര്‍ക്കുന്ന സിസിടിവി ദൃശ്യം, അപകടമുണ്ടാക്കിയ കാര്‍
കോട്ടയം: മദ്യലഹരിയില്‍ വീട്ടിലേയ്ക്ക് കാര്‍ ഇടിച്ചുകയറ്റി. കോട്ടയം കറുകച്ചാല്‍ പനയമ്പാലയില്‍ വ്യാഴാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പ്രിനോ ഫിലിപ്പാണ് മദ്യലഹരിയില്‍ റോഡരികിലെ വീടിനുള്ളിലേക്ക് കാറോടിച്ച് കയറ്റിയത്. വയോധിക മാത്രം താമസിക്കുന്ന വീടിന്റെ ഗേറ്റ് ഇടിച്ചുതകര്‍ത്ത് അമിതവേഗത്തില്‍ മുന്നോട്ടുകുതിച്ച കാര്‍ വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. സമീപവാസികളും നാട്ടുകാരും ഉടന്‍ ഓടിയെത്തി. പോലീസെത്തി കാറോടിച്ചിരുന്ന പ്രിനോ ഫിലിപ്പിനെ കസ്റ്റഡിയിലെടുത്തു.
ഇയാള്‍ക്കെതിരേ കേസെടുത്ത് അറസ്റ്റും രേഖപ്പെടുത്തി. പ്രതിയെ പിന്നീട് ജാമ്യത്തില്‍വിട്ടയച്ചു. സംഭവത്തില്‍ പ്രതിയുടെ ലൈസന്‍സ് റദ്ദാക്കാനായി ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പോലീസ് അറിയിച്ചു.
Content Highlights: Shocking incident in Kottayam: A drunk driver crashed their car through a house gate and into the wall. CCTV footage released. Read more for details.
Published: 22 Nov 2025, 10:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented