
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും മികച്ച ആഗമനസൗകര്യത്തിനുള്ള ആഗോള അംഗീകാരം. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ നൽകുന്ന 2025-ലെ എയർപോർട്ട് സർവീസ് ക്വാളിറ്റി (എ.എസ്.ക്യൂ.) പുരസ്കാരത്തിലാണ് ‘ബെസ്റ്റ് എയർപോർട്ട് അറ്റ് അറൈവൽ’ പദവി ബെംഗളൂരു നിലനിർത്തിയത്. തുടർച്ചയായി നാലാംവർഷമാണ് ബെംഗളൂരു ഈ പുരസ്കാരം സ്വന്തമാക്കുന്നത്.
സുഗമവും കാര്യക്ഷമവും യാത്രക്കാർക്ക് അനുയോജ്യവുമായ ആഗമന അനുഭവം പ്രദാനം ചെയ്യുന്നതിന്റെ മികവ് കണക്കിലെടുത്താണ് പുരസ്കാരം. യാത്രക്കാരുടെ തത്സമയ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം നിശ്ചയിച്ചത്. റാങ്കിങ്ങിൽ മുൻ വർഷത്തേതിനേക്കാൾ മുൻപിലെത്തുകയും ചെയ്തു. 2024-ൽ 4.98 ആയിരുന്നു റാങ്കിങ് എങ്കിൽ 2025-ൽ ഇത് 5.00 ആയി മാറി.
ഇമിഗ്രേഷൻ സംവിധാനം വേഗത്തിലാക്കിയത്, യാത്രക്കാരുടെ ലഗേജുകൾ വീണ്ടെടുക്കലിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തിയത്, യാത്രക്കാർക്ക് വഴി കണ്ടെത്തുന്നത് എളുപ്പമാക്കി ടെർമിനലിൽ അടയാളബോർഡുകൾ സ്ഥാപിച്ചത്, ടെർമിനലിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയത്, യാത്രക്കാർക്കായുള്ള ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിച്ചത് എന്നിവ അംഗീകാരനേട്ടത്തിന് വഴിതെളിച്ചു.
Content Highlights: Awarded 'Best Airport at Arrival' for the 4th consecutive year., Recognized by the Airport Council International (ACI) ASQ Awards 2025., Award is based on direct, real-time passenger feedback., Key improvements include faster immigration, baggage reclaim, and digital services.
Published: 06 Mar 2026, 03:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented