കാഞ്ഞങ്ങാട്: അരാഷ്ട്രീയവാദത്തെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പാറ്റകളെന്നും പാറ്റകളാണെന്നും വിദ്യാഭ്യാസ പ്രവർത്തകനും മുസ്‌ലിം എജുക്കേഷൻ സൊസൈറ്റി പ്രസിഡന്റുമായ ഡോ. ഫസൽ ഗഫൂർ പറഞ്ഞു. എം.ഇ.എസ്. ജില്ലാ കമ്മിറ്റി നടത്തിയ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യയശാസ്ത്രപരമായി വിയോജിപ്പുണ്ടാകുന്നത് സ്വാഭാവികമാണെന്നും ഒരുകൂട്ടർ എതിർക്കുന്നു എന്നുള്ളതുകൊണ്ട് അത് മോശം പ്രത്യയശാസ്ത്രമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടിയിലേറെ പേർ കമന്റ് ചെയ്തത് കൊണ്ടോ ലൈക്ക് അടിച്ചത് കൊണ്ടോ ഏതെങ്കിലുമൊരു കൂട്ടായ്മ എങ്ങുമെത്താൻ പോകുന്നില്ല. നാടിനെയറിഞ്ഞ് ജനങ്ങളെയറിഞ്ഞ് വളർന്ന നേതാക്കളെ, അവർ രൂപം നൽകുന്ന സർക്കാരിനെ പെട്ടെന്നങ്ങ് തള്ളിപ്പറയാൻ ആര് ശ്രമിച്ചാലും അതൊന്നും ഫലവത്താകില്ല- അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സി.മുഹമ്മദ്കുഞ്ഞി അധ്യക്ഷനായി. എം.എൽ.എ.മാരായ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിലിനെയും കെ.നീലകണ്ഠനെയും ആദരിച്ചു. എം.ഇ.എസ്. മുൻ നേതാക്കളായ കെ.എസ്.അബ്ദുള്ളയുടെയും എം.പി.മൂസയുടെയും സ്മരണയിൽ ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജില്ലയിലെ മികച്ച പൊതുവിദ്യാലയത്തിനുള്ള പുരസ്കാരം കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. പ്രസിഡന്റ് ഇ.വി.ജയകൃഷ്ണൻ, പ്രിൻസിപ്പൽ ഡോ. എൻ.വേണുനാഥൻ, പ്രഥമധ്യാപിക പി.സുമ എന്നിവർ ഏറ്റുവാങ്ങി. അൺഎയിഡഡ് വിഭാഗത്തിൽ കാസർകോട് എം.പി. ഇന്റർനാഷണൽ സ്കൂളിനും പുരസ്കാരം സമ്മാനിച്ചു. നീലേശ്വരം നഗരസഭാധ്യക്ഷൻ മുഹമ്മദ് റാഫി, കാസർകോട് നഗരസഭാധ്യക്ഷ ഷാഹിനാ സലീം എന്നിവർ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ വിജയിച്ച കുട്ടികൾക്കും സർവകശാലാ റാങ്ക് ജേതാക്കൾക്കും ഉപഹാരം വിതരണം ചെയ്തു. എം.ഇ.എസ്. മുൻ സംസ്ഥാന ഭാരവാഹി ഡോ. കെ.പി.മുഹമ്മദ് കുഞ്ഞിയെ ആദരിച്ചു. അസീസ് അക്കര മികച്ച വിദ്യാഭ്യാസ പ്രവർത്തകനുള്ള പുരസ്കാരം ഏറ്റുവാങ്ങി. കണ്ണൂർ സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട്, ജനറൽ സെക്രട്ടറി ആരിഫ്, ഒ.സി.സലാഹുദ്ദീൻ, സി.ടി.സക്കീർ ഹുസൈൻ, എ.ഹമീദ് ഹാജി, കുഞ്ഞഹമ്മദ് ഹാജി പാലക്കി, എം.ബി.എം.അഷ്റഫ്, പി.എം.അബ്ദുൾ നാസർ, കെ.സി.ഇർഷാദ്, മൗവ്വൽ മുഹമ്മദ് മാമു, ബി.എം.മുഹമ്മദ് കുഞ്ഞി, ബി.കെ.സാലിം ബേക്കൽ എന്നിവർ സംബന്ധിച്ചു.
Content Highlights: Dr. Fazal Gafoor rejects apolitical ideologies., Emphasis on the importance of experienced leadership for governance., Recognition of top-performing schools in the Kasaragod district., Distribution of educational awards to students and teachers.
Published: 07 Jun 2026, 07:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented