
തിരുവനന്തപുരം/ കണ്ണൂര്‍: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തില്‍ മൃഗബലിയടക്കമുള്ള ശത്രുസംഹാരപൂജനടത്തിയെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ആരോപണം തള്ളി തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം ഭാരവാഹികള്‍. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തി.
'കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രസ്താവന നൂറുശതമാനവും സത്യവിരുദ്ധമാണ്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ അങ്ങനെയൊരു ശത്രുസംഹാരപൂജയില്ല. ആടിനേയും പോത്തിനേയും അറത്തുവെന്ന് പറയുന്നത് വാസ്തവവിരുദ്ധമാണ്. അവിടെ എവിടെയും അങ്ങനെയൊരു സംഭവമില്ല. പരിസരത്തുമുഴുവന്‍ അന്വേഷണം നടത്തി. തീര്‍ത്തും നിരാശാജനകമായ പ്രസ്താവനയായിപ്പോയി. ക്ഷേത്രസമീപമെന്ന് പറഞ്ഞ് വലിച്ചിഴച്ചത് മോശമായിപ്പോയി', രാജരാജേശ്വരക്ഷേത്ര ദേവസ്വം ബോര്‍ഡ് അംഗം ടി.ടി. മാധവന്‍ പറഞ്ഞു.
ഡി.കെ. ശിവകുമാറിന്റെ ആരോപണം അന്വേഷിക്കുമെന്ന് ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ഡി.കെ. ശിവകുമാര്‍ ഉന്നയിച്ച ആരോപണം നടക്കാന്‍ സാധ്യതയില്ലാത്തതാണ്. കേരളത്തില്‍ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ശിവകുമാറിന്റെ ആരോപണം ഭ്രാന്തെന്നായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രമെന്നത് ഇന്ത്യയിലെ പ്രധാനപ്പെട്ട ഹിന്ദുക്ഷേത്രമാണ്. അവിടെ പഴയ ക്ഷേത്രത്തിലുള്ളത് പോലെ ബലിയും ശത്രുസംഹാര പൂജയുമില്ല. കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തെ തകര്‍ക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് നേതാവ് തന്നെ വര്‍ഗീയ നിലപാട് സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും തളിപ്പറമ്പ് എം.എല്‍.എ. കൂടിയായ അദ്ദേഹം പറഞ്ഞു.
Content Highlights: Taliparamba Raja Rajeswara Temple authorities, K Radha Krishnan, MV Govindan against DK Shiva Kumar
Published: 31 May 2024, 05:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented