തിരുവനന്തപുരം: ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ്  ഏർപ്പെടുത്തിയ ഭിന്നശേഷി അവാർഡ് 2025- പ്രഖ്യാപിച്ചു. ആകെ 30 പുരസ്‌കാരങ്ങളാണ് സമ്മാനിക്കുന്നത്. ഭിന്നശേഷി മേഖലയിലെ സേവനങ്ങൾക്കുള്ള മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം

To advertise here,

കാസർകോട് നേടി. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. ഭിന്നശേഷി മേഖലയിൽ നൂതനങ്ങളായ പദ്ധതി പ്രവർത്തനങ്ങൾ പങ്കാളിത്ത മാതൃകയിൽ ഏറ്റെടുത്തു ചെയ്യുന്നതിനും എൻഡോസൾഫാൻ ദുരിത ബാധിത പ്രദേശങ്ങളിൽ സവിശേഷമായ ഇടപെടലുകൾ നടത്തുന്നതിനുമാണ് പുരസ്‌കാരം.

ഭിന്നശേഷി മേഖലയിലെ സേവനങ്ങൾക്കുള്ള മികച്ച ജില്ലാ ഭരണകൂടത്തിനുള്ള പുരസ്‌കാരം മലപ്പുറം ജില്ല നേടി. ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്ക് നിയമപരമായ രക്ഷാകർതൃത്വം ഉറപ്പാക്കുന്നതിനുള്ള വികേന്ദ്രീകൃത പ്രവർത്തനങ്ങൾ ഭിന്നശേഷിക്കാർക്ക്  സി. കോച്ചിംഗ്, എബിലിറ്റി കഫേ തുടങ്ങി നിവരധി നൂതന ഇടപെടലുകൾ, ഭിത മേഖലയിൽ 24 മണിക്കൂറും സന്നദ്ധസേവനം ഉറപ്പു വരുത്തുന്നതിനുള്ള ' എന്ന പ്രത്യേക പദ്ധതി എന്നിവയാണ് മലപ്പുറത്തെ പുരസ്‌കാരത്തിന് അർഹമാക്കിയത്. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.

ഭിന്നശേഷി മേഖലയിലെ സേവനങ്ങൾക്കുള്ള മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്‌കാരം തൃശൂർ ജില്ലയിലെ വേലൂർ ഗ്രാമ പഞ്ചായത്ത് നേടി. ഭിന്നശേഷി രംഗത്തെ പദ്ധതി പ്രവർത്തനങ്ങൾ, സമ്പൂർണ ലീഗൽ ഗാർഡ യുഡിഐഡി എൻറോൾമെന്റ് എന്നിവയാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. 50,000 രൂപയാണ് സമ്മാനത്തുക.

ഭിന്നശേഷി മേഖലയിലെ പദ്ധതി പ്രവർത്തനങ്ങൾ ബഡ്സ് സ്ഥാപനങ്ങളുടെ വികസനത്തിനായുള്ള ഇടപെടലുകൾക്ക് പാലക്കാട് ജില്ലയിലെ വിളയൂർ ഗ്രാമ പഞ്ചായത്ത് സമ്മാനം നേടി. 50,000 രൂപയാണ് സമ്മാനത്തുക.

മറ്റ് പുരസ്‌കാരങ്ങൾക്ക് അർഹരായവരും സ്ഥാപനങ്ങളും:

തോമസ് മൈക്കിൾ(പഞ്ഞിക്കുന്നേൽ, വള്ളിച്ചിറ, പാലാ, കോട്ടയം)- സർക്കാർ/പൊതുമേഖലയിലെ കാഴ്ച്ചാപരിമിതിയുള്ള മികച്ച ജീവനക്കാരൻ. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് സജീവ പ്രവർത്തകനും ദേശീയ ചെസ് ടൂർണമെന്റുകളിൽ ജേതാവുമാണ് തോമസ് മൈക്കിൾ. 25000 രൂപയാണ് സമ്മാനത്തുക.

എസ്.ബി. പ്രസാദ്(കുടക്കച്ചിറ വീട്, പായം, കണ്ണൂർ)- സർക്കാർ/പൊതുമേഖലയിലെ ലോക്കോമോട്ടോർ പരിമിതിയുള്ള മികച്ച ജീവനക്കാരൻ. മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന പുരസ്‌കാരം, വിദ്യാശ്രേഷ്ഠ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. 25000 രൂപയാണ് സമ്മാനത്തുക.

കെ. റിയാസുദ്ദീൻ( കാറൽക്കുണ്ടിൽ, മൂന്നിയൂർ, മലപ്പുറം)- സർക്കാർ/പൊതുമേഖലയിലെ കേൾവി പരിമിതിയുള്ള മികച്ച ജീവനക്കാരൻ. ഭിന്നശേഷി അവകാശ പ്രവർത്തകനും ഡഫ് ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. 25000 രൂപയാണ് സമ്മാനത്തുക.

സി.പി. ഫൗസിയ(, ചെറുകാപ്പള്ളി, കിടങ്ങയം, പന്തല്ലൂർ, മലപ്പുറം)- സ്വകാര്യമേഖലയിലെ ലോക്കോമോട്ടോർ പരിമിതിയുള്ള മികച്ച ജീവനക്കാരി. ഭിന്നശേഷി പുനരധിവാസമേഖലയിൽ സജീവമായ പ്രവർത്തനം കാഴ്ച്ചവക്കുന്നു. 25000 രൂപയാണ് സമ്മാനത്തുക.

അജേഷ് തോമസ്(കോലക്കൽ ഹൗസ്, ഈസ്റ്റ് കല്ലട, കൊല്ലം)- സ്വകാര്യമേഖലയിലെ കാഴ്ച പരിമിതിയുള്ള മികച്ച ജീവനക്കാരൻ. ഗ്രന്ഥശാലാ പ്രവർത്തകനും വേൾഡ് ഐക്കൺ പുരസ്‌കാര ജേതാവുമാണ്. 25000 രൂപയാണ് സമ്മാനത്തുക.

വി.കെ. റിൻയ(റിൻയ നിവാസ്, ഏച്ചൂർ, കണ്ണൂർ)- സ്വകാര്യമേഖലയിലെ ബൗദ്ധിക വെല്ലുവിളി നേരിടുന്ന മികച്ച ജീവനക്കാരി. ബൗദ്ധിക വെല്ലുവിളിയെ അതിജീവിച്ച് ഭിന്നശേഷി പരിചരണരംഗത്ത് ജോലി ചെയ്യുന്നു. 25000 രൂപയാണ് സമ്മാനത്തുക.

കെ. അനിൽകുമാർ(കളത്തിൽ വീട്, കാട്ടുകുളം, മംഗലാംകുന്ന്, പാലക്കാട്)- സ്വകാര്യമേഖലയിലെ കേൾവി പരിമിതിയുള്ള മികച്ച ജീവനക്കാരൻ. ആംഗ്യഭാഷാ പരിശീലകനും ആംഗ്യഭാഷയിൽ ദേശീയഗാനം ആലപിച്ച് ഇന്ത്യ ഓഫ് റെക്കോർഡിൽ ഇടം നേടിയ വ്യക്തിയുമാണ്. 25000 രൂപയാണ് സമ്മാനത്തുക.

തണൽ സ്‌കൂൾ ഫോർ ഡിഫറന്റ്ലി ഏബിൾഡ്(കാഞ്ഞിരോട്, കൂടാളി, കണ്ണൂർ)- ഭിന്നശേഷിക്കാരിൽ സവിശേഷ താല്പര്യത്തോടെ പ്രവർത്തിക്കുന്ന മികച്ച സർക്കാരിതര / പുനരധിവാസ സ്ഥാപനം. ഭിന്നശേഷി വിദ്യാഭ്യാസ പുനരധിവാസമേഖലയിൽ നൂതനമായ ഇടപെടലുകളും പ്രൊഫഷണൽ സേവനങ്ങളും നൽകുന്നു. 25000 രൂപയാണ് സമ്മാനത്തുക.

ശ്രദ്ധ കെയർ ഹോം(വെഞ്ഞാറമൂട്, തിരുവനന്തപുരം)- ഭിന്നശേഷിക്കാരിൽ സവിശേഷ താല്പര്യത്തോടെ ആർപിഡബ്ല്യു ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനത്തിനുള്ള പുരസ്‌കാരം. മാനസിക രോഗം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആരും സംരക്ഷിക്കാനില്ലാത്തവർക്കുള്ള തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പുനരധിവാസകേന്ദ്രമാണ് ശ്രദ്ധ കെയർ. 25000 രൂപയാണ് സമ്മാനത്തുക.

ശിഷ ആനന്ദ്(കാരുണ്യ, പൊന്ന്യം വെസ്റ്റ്, തലശ്ശേരി)- ഭിന്നശേഷിത്വമുള്ള മികച്ച മാതൃകാ വ്യക്തിത്വം. പൂർണമായ കാഴ്ച സംസാര, കേൾവി പരിമിതി നേരിടുന്ന ശിഷ എഴുത്ത്, നൃത്തം, കരകൗശലവസ്തു നിർമ്മാണം എന്നീ മേഖലകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. മലയാളികളുടെ ഹെലൻ കെല്ലർ എന്നറിയപ്പെടുന്നു. 25000 രൂപയാണ് സമ്മാനത്തുക.

എൻ.എസ്. ശ്രേയസ് കിരൺ( ശ്രീമൂകാംബിക അപാർട്ട്‌മെന്റ്, പുങ്കുന്നം, തൃശൂർ)-

സംസ്ഥാനത്തെ ഭിന്നശേഷിത്വമുള്ള മികച്ച മാതൃകാ വ്യക്തിത്വം (നാഷണൽ ട്രസ്റ്റ്). സംഗീത മേഖലയിലെ മികവിന് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് എന്നിവ സ്വന്തം. 25000 രൂപയാണ് സമ്മാനത്തുക.

ഭിന്നശേഷിത്വമുള്ള മികച്ച സർഗാത്മക ബാല്യങ്ങൾ:

1. മുഹമ്മദ് യാസീൻ(എസ്.എസ്. മൻസിൽ, പ്രയാർ നോർത്ത്, ഓച്ചിറ, ആലപ്പുഴ)- ബഹുമുഖ കലാപ്രതിഭ.

2. പി. ആദികേശ്(വളയംകുന്നത്ത്, ഫറോക്ക്, കോഴിക്കോട്)- ഉജ്വല ബാല്യം പുരസ്‌കാര ജേതാവ്, ചിത്രകലയിൽ യു.ആർ.എഫ് വേൾഡ് റെക്കോർഡ്, ഡ്രംസ് വായിക്കുന്നതിൽ പ്രാവീണ്യം.

3. അജിന രാജ്(ലിജിന നിവാസ്, പാപ്പിനിശ്ശേരി വെസ്റ്റ്, കണ്ണൂർ)- സംസ്ഥാന കലോത്സജേതാവ് റിഥം കലാസംഘത്തിലെ അംഗം.

4. സി. സഞ്ജയ്(ചിങ്ങത്ത് വീട്, മന്നംപട്ട, ശ്രീകൃഷ്ണപുരം, പാലക്കാട്)- ചിത്രകല, നൃത്തം, ചെണ്ടവാദ്യം എന്നീ മേഖലകളിൽ പ്രാവീണ്യം.

കല-സാഹിത്യം-കായികം മേഖലകളിൽ ഉന്നതനേട്ടങ്ങൾ കരസ്ഥമാക്കിയ മികച്ച ഭിന്നശേഷി വ്യക്തിത്വങ്ങൾ:

ഷബാന പൊന്നാട്(ഫെബിന ഹൗസ്, ഓമാനൂർ, പൊന്നാട്, മലപ്പുറം)- എഴുത്തുകാരി, സാമൂഹ്യ-സാംസ്‌കാരിക മേഖലയിൽ സജീവ സാന്നിദ്ധ്യം, സന്നദ്ധ പ്രവർത്തനരംഗത്ത് മികച്ച സേവനം.

രാഗേഷ് കൃഷ്ണൻ(കാർത്തിക ഭവൻ, കുറംപാല, പന്തളം, പത്തനംതിട്ട)-പ്രത്യേക പരാമർശം. സിനിമ സംവിധാനം.

പൂജ രമേഷ്(വൃന്ദാവൻ പാലസ്, പാലസ് റോഡ്, തൃശൂർ)- കേരളത്തിനകത്തും പുറത്തും സംഗീതക്കച്ചേരികൾ നടത്തുന്നു.

ആർ. അനിൽകുമാർ(വടക്കേത്തടത്തിൽ പുത്തൻവീട്, തട്ടാർക്കോണം, കൊല്ലം)- ബാലസാഹിത്യ രംഗത്ത് ഒട്ടേറെ അംഗീകാരങ്ങൾ.

മികച്ച ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങൾ:

എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡ്(പുളിക്കൽ, വലിയപറമ്പ്, മലപ്പുറം)- കാഴ്ച, കേൾവി പരിമിതി നേരിടുന്നവരുടെ വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, പുനരധിവാസം എന്നീ മേഖലകളിൽ നൂതനമായ ഇടപെടൽ നടത്തുന്ന ഈ സ്ഥാപനം പൂർണമായും ഭിന്ന ശേഷിക്കാർക്ക് പ്രാപ്യമായ രീതിയിൽ രൂപകല്പന ചെയ്തിരിക്കുന്നു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ(ഇരിങ്ങാലക്കുട)- സർക്കാർ മേഖലയിലെ ഈ സ്ഥാപനം അന്തർദ്ദേശീയ നിലവാരത്തിൽ പ്രവർത്തിക്കുന്നു. പൂർണമായും ഭിന്ന ശേഷി സൗഹൃദമായ രീതിലുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.

ക്രൈസ്റ്റ് കോളേജ്(ഇരിങ്ങാലക്കുട, തൃശൂർ)- ഭിന്നശേഷിക്കാർക്ക് സഹായമെത്തിക്കുന്നതിലും പുനരധിവാസത്തിലും മികച്ച പിന്തുണ നൽകുന്ന വിദ്യാഭ്യാസ സ്ഥാപനം. സ്ഥാപനത്തിനകത്തും പുറത്തും ഉൾച്ചേർക്കൽ ഉറപ്പാക്കുന്ന രീതിയിൽ പിന്തുണ സേവനങ്ങൾ നൽകി വരുന്നു. അവബോധ രൂപീകരണ പ്രവർത്തനങ്ങൾ മാതൃകാ പരമായി ഏറ്റെടുത്തു നടത്തുന്നു.

ഇവർക്കു പുറമെ, ഭിന്നശേഷി വിദ്യാഭ്യാസ/ പുനരധിവാസ മേഖലയിലെ മികച്ച സേവനത്തിന് തൃശൂർ ജില്ലയിലെ ഭാനുമതി , സംഗീത പരിശീലകരായ കൃഷ്, നിർഷാദ് നിനി എന്നിവരെയും വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചിട്ടുള്ള ഭിന്നശേഷിക്കാരായ ഡോ. എസ്. ശാരദാദേവി, ആസിം വെളിണ്ണ സതീശൻ, ധന്യ രവി, ഗീത സലീഷ്, ജയ ഡാളി എന്നിവരെയും പ്രത്യേകം ആദരിക്കും.

സിനിമ പിന്നണിഗാന രംഗത്ത് സജീവ സാന്നിദ്ധ്യമായ വൈക്കം വിജയലക്ഷ്മി, സംവിധായകനും ഗായകനുമായ ബിബിൻ ജോർജ്, സംവിധായകനും മോട്ടിവേഷൻ സ്പീക്കറുമായ ചോട്ടാ വിപിൻ എന്നിവർക്കും പ്രത്യേക ആദരം അർപ്പിക്കും.