
തിരുവനന്തപുരം: മയക്കുമരുന്നും സൈബർ കുറ്റകൃത്യങ്ങളും പരസ്പരപൂരകങ്ങളാണെന്നും കേരളം അഭിമുഖീകരിക്കുന്ന ഇരുതലമൂരിയാണ് ഈ കുറ്റകൃത്യങ്ങളെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. സാക്ഷരതയിലും സാമൂഹികബോധത്തിലും മുന്നിലുള്ള കേരളത്തിൽ ഉയർന്നതോതിലുള്ള ഡിജിറ്റൽ ചൂഷണങ്ങൾ നമ്മെ കൂടുതൽ ദുർബലരാക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ‘ചലഞ്ചസ് റിലേറ്റഡ് ടു സൈബർക്രൈം ആൻഡ് നർക്കോട്ടിക്‌സ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മയക്കുമരുന്നും സൈബർകുറ്റകൃത്യങ്ങളും പുറമേ വ്യത്യസ്തമാണെങ്കിലും അനന്തരഫലം ഒന്നാണ്. യുവാക്കളെ കൂടുതൽ ലക്ഷ്യംവയ്ക്കുന്ന ഈ കുറ്റകൃത്യങ്ങൾ സമൂഹത്തിൽ വളരെ ആഴത്തിലുള്ള മുറിവാണ് സൃഷ്ടിക്കുന്നത്. ഉപയോഗിക്കുന്നവരുടെ വർധനവിനപ്പുറത്തേക്ക് മയക്കുമരുന്നിന്റെ ഉപയോഗം ജീവിതശൈലിയുടെ ഭാഗമായിമാറി.’അദ്ദേഹം പറഞ്ഞു.
‘പരീക്ഷണാടിസ്ഥാനത്തിലും സ്വാതന്ത്ര്യത്തിനും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നു. എല്ലാ പ്രായക്കാരിലും ഒരുപോലെ മാനസികവെല്ലുവിളി ഉണ്ടാക്കുന്ന വലിയൊരു സാമൂഹികപ്രശ്നമായി സൈബർകുറ്റകൃത്യങ്ങൾ മാറി. സൈബർകുറ്റകൃത്യങ്ങൾക്കു വിധേയരാകുന്നവർ പലപ്പോഴും അതു പുറത്തുപറയാൻ വിമുഖത കാണിക്കുന്നത് യഥാർഥ കുറ്റവാളികൾക്ക് രക്ഷപ്പെടാൻ സാഹചര്യമൊരുക്കും.’ അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശ്വാസത്തെ ചൂഷണം ചെയ്യുന്നവയാണ് ഈ രണ്ട് കുറ്റകൃത്യങ്ങളും. പോലീസ് വിചാരിച്ചാൽമാത്രം ഇവ തുടച്ചുനീക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘പുതുതലമുറയ്ക്കിടയിൽ വളർന്നുവരുന്ന ഇത് ചെറുക്കാൻ മാതാപിതാക്കളും അധ്യാപകരും കൂടുതൽ ശ്രദ്ധയും കരുതലും കാണിക്കണം. പുസ്തകങ്ങളും വായനയും മനസ്സിനെ കൂടുതൽ വിമർശനാത്മകമായി ചിന്തിക്കാൻ പ്രേരിപ്പിക്കും. അതിനാൽ പുസ്തകവായന ശീലമാക്കുന്നത് മയക്കുമരുന്നുപോലുള്ള സാഹചര്യങ്ങളെ ചെറുത്ത് സഹാനുഭൂതി വളർത്താൻ സഹായിക്കും.’ അദ്ദേഹം വ്യക്തമാക്കി.
Content Highlights: DGP highlights the intertwined nature of drug abuse and cybercrime in Kerala, calling them a `two-headed serpent` impacting youth and society.
Published: 10 Jan 2026, 07:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented