
തിരുവനന്തപുരം: കേരളത്തിലെ കായികമേഖല നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും കായികതാരങ്ങളുടെ ഭാവിയെ സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പറഞ്ഞു.
സര്‍ക്കാരിന്റെ കായികനയത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. സാമ്പത്തികപ്രതിസന്ധി കാരണം കായികതാരങ്ങള്‍ക്ക് ഹോസ്റ്റല്‍ ഫീസ് പോലും നല്കാന് കഴിയുന്നില്ല. ദേശീയ മത്സരങ്ങള്ക്കുപോകുന്ന താരങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കെപിസിസിയുടെ കായികവിഭാഗമായ ദേശീയ കായികവേദിയുടെ പ്രഥമ ഉമ്മന്‍ചാണ്ടി കായിക പുരസ്കാര വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒളിമ്പ്യന്‍ പി.ആര്. ശ്രീജേഷിനുവേണ്ടി പരിശീലകന് കെ. ശശിധരന് പുരസ്കാരം ഏറ്റുവാങ്ങി. ഗോഡ്സണ്‍ ബാബു (നെറ്റ്ബോള്‍ പരിശീലകന്), യു.പി. സാബിറ (കായിക അധ്യാപിക), കെ.കെ. സന്തോഷ് (സീനിയര്‍ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍, മാതൃഭൂമി) എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ നല്കി. മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരമാണ് സന്തോഷിന് ലഭിച്ചത്. ദേശീയ കായികവേദി സംസ്ഥാന പ്രസിഡന്റ് എസ്. നജ്മുദീന് അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മന്‍ എം.എല്‍.എ കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ്. ബാബു, ദേശീയ കായികവേദി സംസ്ഥാന സെക്രട്ടറി സണ്ണി വി. സക്കറിയ, ഡിസിസി പ്രസിഡന്റ് പാലോട് രവി, ജോസഫ് വാഴയ്ക്കന്, ചെറിയാന് ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: desheeya kaayikavedhi award presentation
Published: 20 Mar 2025, 03:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented