
തിരുവനന്തപുരം: ഡൽഹിയിലെ സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിലുണ്ടായ അപകടത്തിൽ മരിച്ച മലയാളി വിദ്യാർഥി നെവിൻ ഡാൽവിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മന്ത്രി വി ശിവൻകുട്ടി, കാട്ടാക്കട എം.എൽ.എ. ഐ.ബി. സതീഷ് എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ഇവിടെ നിന്ന് മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാവിലെയോടെ പേയാടുള്ള നിവിന്റെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും.
സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മലയാളി അടക്കം മൂന്ന് വിദ്യാർഥികളാണ് മരിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെ.എന്‍.യു.) ഗവേഷക വിദ്യാര്‍ഥിയാണ് എറണാകുളം സ്വദേശിയായ നെവിന്‍. തെലങ്കാന സ്വദേശിനിയായ തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശിനി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്‌മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.
Content Highlights: delhi ias coaching centre accident nevin dalvin body
Published: 30 Jul 2024, 12:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented