
ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരൻ വാങ്ങിയ ഭക്ഷണത്തിൽ ചത്ത തവള. ആലപ്പുഴ സ്വദേശി വാങ്ങിയ വടയ്ക്കൊപ്പം ലഭിച്ച ചട്ണിയിലാണ് ചത്ത തവളയെ കണ്ടത്.
ആലപ്പുഴ സ്വദേശി ഷൊർണൂരിലെ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി സ്റ്റേഷനിലെ ഒരു കടയിൽ നിന്ന് വടയും ചട്ണിയും വാങ്ങിച്ചിരുന്നു. ഇതിൽ ചത്ത തവളയെ കാണുകയും യാത്രക്കാരൻ പരാതി നൽകുകയുമായിരുന്നു. സംഭവത്തിൽ കരാറുകാരനെതിരേ റെയിൽവേയുടെ ആരോഗ്യവിഭാഗം നടപടിയെടുത്തിട്ടുണ്ട്. പിഴ ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
Content Highlights: dead frog found in railway food complaint
Published: 22 Jun 2024, 07:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented