ആലപ്പുഴ: ഡേറ്റിങ് ആപ്പിലൂടെ ഇടപാടുകാരെ വശീകരിച്ച് പണം കൊള്ളയടിക്കുന്ന സൈബർ തന്ത്രങ്ങൾ വർധിക്കുന്നു. ഇത്തരം സൈബർ തട്ടിപ്പുകൾക്കെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഡേറ്റിങ് ആപ്പുകൾ സാമൂഹികമാധ്യമങ്ങളിലും അല്ലാതെയും ധാരാളം പരസ്യം ചെയ്യുന്നുണ്ട്. ഇതിലൂടെയാണ് തട്ടിപ്പു നടത്തുന്നത്.
ആപ്പുകളിൽനിന്നു പരിചയപ്പെടുന്നവരെ വിവാഹമോ സൗഹൃദമോ വാഗ്ദാനംചെയ്ത് ഇരയാക്കുന്നതാണു രീതി. സൗഹൃദത്തിലായതിനുശേഷം വിവിധ ട്രേഡിങ് പ്ലാറ്റ്ഫോമുകളിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും. ഇവ വ്യാജ പ്ലാറ്റ്ഫോമുകളായിരിക്കും. ആദ്യഘട്ടത്തിൽ ചെറിയ ലാഭംനൽകി വിശ്വാസം ആർജിക്കും. പിന്നീട്, കൂടുതൽ നിക്ഷേപത്തിനായി സമ്മർദം ചെലുത്തും. ചിലർ വൻതുക നിക്ഷേപിക്കും.
ഇതു പിൻവലിക്കാൻ ശ്രമിക്കുമ്പോൾ ഇവർ ഫീസ് ആവശ്യപ്പെടും. പിന്നീട്, പണം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലാകുന്നത്. ഇതിനകം സൈബർ കള്ളന്മാർ അപ്രത്യക്ഷരായിരിക്കും.
ഇത്തരം തട്ടിപ്പുകാർക്കെതിരേ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനുള്ളിൽ 1930 എന്ന നമ്പരിൽ വിവരമറിയിക്കണമെന്നും നിർദേശമുണ്ട്.
Content Highlights: Dating app scams are surging.
Published: 22 Jan 2025, 07:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented