പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഡേറ്റിങ് ആപ്പുകൾ വഴി പുരുഷന്മാരെ കേന്ദ്രീകരിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ യുവതിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. പല്ലവി സിങ് രജ്പുത് എന്ന യുവതിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഹൈക്കോടതിയിലെ ഒരു അഭിഭാഷകൻ നൽകിയ പരാതിയെത്തുടർന്നാണ് ബ്ലാക്ക് മെയിലിങ് വിവരങ്ങൾ പുറത്തുവന്നത്.
ടിൻഡർ ഉൾപ്പെടെയുള്ള ഡേറ്റിങ് ആപ്പുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ചശേഷം പണം തട്ടുന്നതാണ് ഇവരുടെ രീതി. ഇത്തരത്തിൽ ഏകദേശം ആറുകോടി രൂപയോളം യുവതി തട്ടിയെടുത്തതായാണ് പരാതിയിലുള്ളത്. ഡേറ്റിങ് ആപ്പുകൾ വഴി പുരുഷന്മാരുമായി സൗഹൃദത്തിലായ ശേഷം ഈ സമയത്ത് പകർത്തിയ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും ഉപയോഗിച്ചാണ് പിന്നീട് ഭീഷണിപ്പെടുത്തുന്നത്.
പണം നൽകാൻ തയ്യാറാകാത്തവരെ ബലാത്സംഗം, കൊലപാതക ശ്രമം തുടങ്ങിയ ക്രിമിനൽ കേസുകളിൽ കുടുക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയിരുന്നതായി ഇരകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ‘സ്വീറ്റി തിവാരി’ എന്ന വ്യാജപ്പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും ഇവർ ആളുകളെ കുടുക്കിയിരുന്നതായി പരാതിയുണ്ട്.
യുവതി നേരത്തെ നൽകിയ വ്യാജപരാതികളിൽ അഞ്ച് പേർ ജയിലിലായിട്ടുണ്ടെന്നും ഈ കേസുകൾ കാണിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് സംഘം ശ്രമിച്ചതെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ സഹായികളായി രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും സംഘത്തിലുണ്ടെന്നാണ് വിവരം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Content Highlights: Investigation launched into a 6-crore blackmail racket in Prayagraj., Suspect Pallavi Singh Rajput used Tinder and fake accounts to target men., Extortion involved threatening victims with false rape and murder charges., Police are currently tracking a five-member gang involved in the operation., The scam was exposed following a complaint by a High Court lawyer.
Published: 08 Aug 2026, 08:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented