കൊച്ചി: എറണാകുളം പ്രസ് ക്ലബ്ബിന്റെ  ഈ വർഷത്തെ സി.വി. പാപ്പച്ചൻ സ്മാരക മാധ്യമ പുരസ്കാരം മാതൃഭൂമി കൊച്ചി യൂണിറ്റിലെ ചീഫ് റിപ്പോർട്ടർ സിറാജ് കാസിമിന്. 2024 ജൂണിൽ  മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച " കായൽ മരിക്കുന്ന തീരത്ത് " എന്ന വാർത്താ പരമ്പരയാണ് പുരസ്കാരത്തിന് അർഹമായത്. ദുരന്തം : പ്രക്യതിയുടെ വേദന എന്നതായിരുന്നു വിഷയം. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം

To advertise here,

ഇടപ്പള്ളി അൽ അമീൻ റോഡിൽ " ഗസൽ" വീട്ടിലാണ് താമസം. മക്കൾ :മുഹമ്മദ് സുഹെൽ, മുഹമ്മദ് സുഹാസ് .

പുരസ്കാരം ഓ​ഗസ്റ്റ് 12 ന് എറണാകുളം റെസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 11 ന് മന്ത്രി. പി.രാജീവ് സമ്മാനിക്കും." മാറുന്ന മാധ്യമ വിചാരങ്ങളും ഭരണഘടന അവകാശങ്ങളും" എന്ന വിഷയത്തിൽ സി.വി. പാപ്പച്ചൻ സ്മാരക പ്രഭാഷണം ഡോ. മോഹൻ ഗോപാൽ നിർവഹിക്കും.

എറണാകുളം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് ആർ. ഗോപകുമാർ, സെക്രട്ടറി എം. ഷജിൽ കുമാർ, ട്രഷറർ അഷറഫ് തൈവളപ്പ്, സി.പി. ജീവൻ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.