വണ്ടിപ്പെരിയാർ (ഇടുക്കി): വണ്ടിപ്പെരിയാര്‍ ഗ്രാംബിയിലെ ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയ പശ്ചാത്തലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ ജില്ലാ ഭരണകൂടം. വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത്‌ പതിനഞ്ചാം വാർഡിൽ ഇന്ന് ( ഞായറാഴ്ച ) രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് നിരോധനാജ്ഞ.

To advertise here,

ജനവാസ മേഖലയില്‍ ഇറങ്ങിയിട്ടുള്ള കടുവയുടെ സമീപം മനുഷ്യ സാമിപ്യം ഉണ്ടാകുന്നത്‌ കടുവ അക്രമാസക്തനാകുന്നതിനും മനുഷ്യജീവന്‍ ഹാനികരമാകുന്നതിനും സാധ്യത ഉള്ളതായി ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാല്‍ അപകട സാഹചര്യം ഒഴിവാക്കുന്നതിനും മനുഷ്യജീവന് സുരക്ഷിതത്വം ഒരുക്കുന്നതിനുമായി നിരോധനാജ്ഞ പ്രഖ്യാപിക്കുന്നുവെന്ന് ഉത്തരവിൽ പറയുന്നു. 

ഇതിനിടെ കടുവയെ പിടികൂടാനുള്ള ദൗത്യം പ്രദേശത്ത് തുടരും. മയക്കു വെടി വെച്ച് കടുവയെ പിടികൂടി തേക്കടിയിലേക്ക് മാറ്റാനാണ് വനം വകുപ്പിന്റെ നീക്കം. കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. കാലിന് മുറിവേറ്റ നിലയിലാണ്. പിടികൂടാനായാൽ ആവശ്യമെങ്കിൽ ചികിത്സ നൽകുമെന്ന് എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പറഞ്ഞിരുന്നു.