തൃശ്ശൂർ: ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാൻ സി.പി.എം നീക്കം. തുക തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ബാങ്ക് ഓഫ് ഇന്ത്യയുടെ എം.ജി. റോഡിലെ ശാഖയിലെത്തി ചർച്ച നടത്തി. വലിയ തുകയുമായി നേതാക്കളെത്തിയതിന് പിന്നാലെ ബാങ്ക് അധികൃതർ വിവരം ആദായ നികുതി വകുപ്പിനെ അറിയിച്ചു.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ, ബാങ്ക് അധികൃതർ, സി.പി.എം നേതാക്കൾ ഉൾപ്പെടെള്ളവർ ചേർന്നാണ് ചർച്ച. വ്യക്തമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് പിന്നാലെയായിരുന്നു സി.പി.എം പണം പിൻവലിച്ചത്.
Content Highlights: CPMs decisive move to repay Rs one crore
Published: 30 Apr 2024, 06:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented