ന്യൂഡൽഹി: നിയമസഭാതിരഞ്ഞെടുപ്പ് തോൽവിയുടെ അവലോകനത്തിൽ സി.പി.എം. കേരളനേതൃത്വം സ്വീകരിച്ച സമീപനത്തെ തള്ളി പൊളിറ്റ് ബ്യൂറോ. കീഴ്ഘടകങ്ങളിൽ തുറന്ന ചർച്ചയ്ക്ക് അവസരമൊരുക്കിയിട്ടും അവയിൽ ഉയർന്ന വികാരങ്ങളുടെ അന്തസ്സത്ത അതേപടി പ്രതിഫലിപ്പിക്കുന്നതായില്ല സംസ്ഥാനകമ്മിറ്റി അംഗീകരിച്ച അവലോകനറിപ്പോർട്ടെന്ന് പി.ബി. വിലയിരുത്തി.
രണ്ടുദിവസത്തെ പി.ബി. യോഗത്തിൽ ഉയർന്ന വിമർശനങ്ങൾകൂടി ഉൾക്കൊണ്ടുള്ള സമഗ്ര അവലോകനറിപ്പോർട്ടാകും ജൂലായ് 11 മുതൽ 13 വരെ ചേരുന്ന പ്രത്യേക കേന്ദ്രകമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിക്കുക.
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥിനിർണയത്തിൽ ജില്ലാകമ്മിറ്റിക്ക് വീഴ്ചപറ്റിയെന്ന് വിലയിരുത്തുമ്പോൾ സമയോചിത ഇടപെടലിലൂടെ അത് തിരുത്തിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റിന് കഴിയേണ്ടിയിരുന്നു. ഇക്കാര്യത്തിലെ നേതൃത്വവീഴ്ച അതേപടി സംസ്ഥാന അവലോകനരേഖയിൽ പ്രതിഫലിച്ചിട്ടില്ല എന്ന് യോഗം വിലയിരുത്തി.
പാർട്ടിക്കുള്ളിൽ ഉന്നത നേതൃസ്ഥാനങ്ങളിലുൾപ്പെടെ പ്രകടമാകുന്ന പാർലമെൻററി വ്യാമോഹവും വ്യക്തിപൂജകളോടുള്ള കണ്ണടയ്ക്കലുമുൾപ്പെടെ അന്യവർഗചിന്താഗതി ശക്തിപ്പെടുന്നുവെന്ന് യോഗത്തിൽ വിമർശനമുയർന്നു. സ്ഥാനാർഥിനിർണയങ്ങളിലെ ജാഗ്രതക്കുറവും ചൂണ്ടിക്കാട്ടപ്പെട്ടു. കേരളഘടകത്തിന്റെ സമീപനത്തിൽ പി.ബി. പൂർണവിശ്വാസമർപ്പിക്കാത്തതിനാൽ അടുത്ത കേന്ദ്രകമ്മിറ്റി യോഗം നിർണായകമാകും.
തെറ്റുതിരുത്തൽ വീണ്ടും
പാർട്ടി സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിനായി ദേശീയതലത്തിൽ വീണ്ടും തെറ്റുതിരുത്തൽ പ്രക്രിയയിലേക്ക് സി.പി.എം. തെറ്റുതിരുത്തൽ രേഖയുടെ കരടിന് പി.ബി. യോഗം അംഗീകാരം നൽകി. അടുത്ത കേന്ദ്രകമ്മിറ്റി യോഗം ഇത് വിശദമായി ചർച്ചചെയ്ത് തുടർനടപടികളിലേക്കുകടക്കും.
2015 ഡിസംബറിൽ കൊൽക്കത്തയിൽ ചേർന്ന പാർട്ടി പ്ലീനമാണ് അവസാനമായി തെറ്റുതിരുത്തൽരേഖ അംഗീകരിച്ചത്. അത് പൂർണതോതിൽ പ്രാവർത്തികമായില്ല എന്നതിന്റെ സൂചനയാണ് വർധിച്ചുവരുന്ന പാർലമെന്ററി വ്യാമോഹം ഉൾപ്പെടെയുള്ളവയെന്ന് സി.പി.എം. വിലയിരുത്തി.
ഇതിനായി പ്രത്യേക പ്ലീനം ചേരേണ്ടതുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രകമ്മിറ്റി ചർച്ചചെയ്യും. 10 വർഷത്തെ ഭരണത്തിൽ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്കുപോലും പാർലമെന്ററി വ്യാമോഹം വന്നെന്നും ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു.
Content Highlights: Politburo rejected the Kerala state committee's initial election review report., Leadership failures in candidate selection for Taliparamba and Payyannur identified., Concerns raised over parliamentary obsession and personality cults within the party., New rectification document approved for national organizational strengthening., Upcoming July 11-13 Central Committee meeting to finalize the review.
Published: 28 Jun 2026, 08:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented