മധുര: സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ശക്തി കുറഞ്ഞുവരുന്നുണ്ടെന്നും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും മുതിര്‍ന്ന സിപിഎം നേതാവ് തോമസ് ഐസക്. സിപിഎം രൂപീകൃതമായതിന് ശേഷം തുടര്‍ച്ചയായ വളര്‍ച്ചയുണ്ടായിരുന്നു. ചില തിരിച്ചടികള്‍ ഉണ്ടായിരുന്നെങ്കിലും വളര്‍ച്ചയുടെ കാലമായിരുന്നു.എന്നാല്‍ 2014ന് ശേഷം സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ശക്തി കുറഞ്ഞുവരുന്ന സ്ഥിതിവിശേഷമാണ് കാണാന്‍ സാധിക്കുന്നതെന്നും ഈ വിഷയം പാര്‍ട്ടി കോണ്‍ഗ്രസിന്റെ കേന്ദ്ര ചര്‍ച്ചാവിഷയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി മധുരയിലെത്തിയപ്പോള്‍ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മില്‍ നടക്കാന്‍ പോകുന്ന തലമുറ മാറ്റത്തേക്കുറിച്ചും തോമസ് ഐസക് സംസാരിച്ചു. സിപിഎമ്മില്‍ ഇതിന് മുന്‍പും തലമുറമാറ്റമുണ്ടായിട്ടുണ്ട്. സിപിഎമ്മിന്റെ വളര്‍ച്ചയുടെ കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വളരെ പ്രഗത്ഭമതികളായ നേതാക്കളുടെ വലിയ നിര തന്നെയുണ്ടായിരുന്നു. 90കളുടെ ആദ്യം ആ നിര മാറി പുതിയ യുവാക്കളുടെ ഒരു നിര വന്നു. അന്ന് നേതൃസ്ഥാനത്ത് എത്തിയവരുടെ വലിയൊരു നിര ഇന്ന് മാറുകയാണ്.
നേതൃത്വത്തില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തുക എന്ന വിഷയത്തിലും തോമസ് ഐസ്ക് തന്റെ നിലപാട് വ്യക്തമാക്കി. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ പിന്നില്‍ നില്‍ക്കുന്നത് കഴിവുകളോ കുറവോ മാനദണ്ഡമാക്കിയിട്ടല്ല പകരം സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷമേധാവിത്വം കാരണമാണ്. അത് പാര്‍ട്ടിയെ സ്വാധീനിക്കും അതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സ്ത്രീകളെ ബോധപൂര്‍വ്വം നേതൃത്വത്തിലേക്ക് കൊണ്ടുവരണം എന്ന് കാഴ്ച്ചപാട് പാര്‍ട്ടി മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ വേണ്ടത്ര പുരോഗതിയുണ്ടായിട്ടില്ല- അദ്ദേഹം പറഞ്ഞു.
Content Highlights: CPM`s declining electoral strength: Thomas Isaac
Published: 02 Apr 2025, 10:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented