
കണ്ണൂർ: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലിയുള്ള സിപിഎം-സിപിഐ പോര് തുടരുന്നു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും കല്യാശേരി എംഎൽഎയുമായ എം. വിജിൻ. ഫെയ്സ്ബുക്കിലൂടെയാണ് വിജിന്റെ പ്രതികരണം.
നേരത്തെ സിപിഐയുടെ ഉപനേതാവ് ആവശ്യത്തെ വിമർശിച്ചും രണ്ടുലക്ഷം വോട്ടുള്ള നിയമസഭാ മണ്ഡലത്തിൽ ഒറ്റയ്ക്ക് മത്സരിച്ചാൽ അയ്യായിരം വോട്ട് കിട്ടുമോ എന്ന് പരിഹസിച്ചും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ രംഗത്തെത്തിയിരുന്നു. ഇതിനെതിരേ രൂക്ഷവിമർശനമാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ജിസ്മോൻ നടത്തിയത്. ഇതോടെയാണ് ജിസ്മോനെതിരേ വിമർശനവുമായി വിജിൻ രംഗത്തെത്തിയത്.
ഇന്ത്യൻ ഇടതുപക്ഷത്തെ ഇടതുപക്ഷമായി തന്നെ നിലനിർത്താൻ സിപിഐഎം സഹിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്തതിന്റെ ചരിത്രം ജിസ്മോന് മുൻഗാമികൾ പറഞ്ഞു തന്നു കാണില്ലെന്ന് കുറിപ്പിൽ വിജിൻ വിമർശിക്കുന്നു.
'ഞങ്ങളാണ് യഥാർത്ഥ ഇടതുപക്ഷമെന്നവകാശപ്പെടുന്നവർ മുഖ്യധാര ഇടതുപക്ഷരാഷ്ട്രീയം അവശേഷിച്ചത് സിപിഐഎമ്മിന്റെ പിന്മടങ്ങാത്ത പോരാട്ടം കൊണ്ടായിരുന്നുവെന്ന് മറക്കരുത്. വച്ചു നീട്ടപ്പെട്ട പ്രധാനമന്ത്രി പദം രാഷ്രീയ പ്രത്യയ ശാസ്ത്ര ബോധ്യങ്ങളെ മുൻനിർത്തി വേണ്ടെന്ന് വച്ചവരെ നഷ്ടകണക്കു പറഞ്ഞ് ഭയപ്പെടുത്തരുത്. ഇടതുപക്ഷ ഐക്യമെന്നത് മുന്നണിയിലെ വലിയ കക്ഷിയുടെ മാത്രം ഉത്തരവാദിത്തമല്ല. പൂച്ചെണ്ടു മാത്രമല്ല ഏറുവന്നാൽ അതും കൊള്ളണം. അതല്ലേ ഹീറോയിസം, എന്നാണ് വിജിൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
എം. വിജിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പഞ്ചതന്ത്രം കാലാതീതമാണ്. ആപത്തിൽ സഹായത്തിനെത്താത്ത സുഹൃത്ത് സുഹൃത്തല്ലെന്ന് ഓർമ്മപ്പെടുത്തുന്ന മല്ലനും മാതേവനും കഥ നമുക്കെല്ലാം ചിര പരിചിതമാണ് .
കഥയിൽ ആപത്തിൽ ഉപേക്ഷിച്ചു പോകുന്ന സുഹൃത്തിനെയാണ് കണ്ടത്.
ഇവിടെ ആപത്തു കാലത്ത് ഒരു പടി കൂടി കടന്ന് വിലപേശുന്നവരെ കാണാം.
നേട്ടം മാത്രമല്ല നഷ്ടവും പങ്കിടണം.
അതാണല്ലോ മര്യാദ.
തെരഞ്ഞെടുപ്പ് ചരിത്രവും രാഷ്ട്രീയ ചരിത്രവും വിശദമായി തന്നെ വിശദീകരിച്ച ജിസ്മോൻ മറന്നുപോയ ചില കാര്യങ്ങളുണ്ട് .
ഇന്ത്യൻ ഇടതുപക്ഷത്തെ ഇടതുപക്ഷമായി തന്നെ നിലനിർത്താൻ സിപിഐഎം സഹിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്തതിന്റെ ചരിത്രം ജിസ്മോന്
മുൻഗാമികൾ പറഞ്ഞു തന്നു കാണില്ല.
സിദ്ധാർത്ഥ് ശങ്കർ റേയുടെ അർദ്ധ ഫാസിസ്റ്റ് ഭീകരതയിൽ ജീവനും ജീവിതവും നഷ്ടപ്പെട്ട സിപിഐഎം പ്രവർത്തകരുടെ എണ്ണം എത്രയെന്ന് ജിസ്മോന് നിശ്ചയമുണ്ടോ.
അടിയന്തരാവസ്ഥയെ കുറിച്ച് ഒരക്ഷരം മിണ്ടാത്ത സി.പി.ഐയ്ക്ക് അടിയന്തരാവസ്ഥയിൽ ഭരണകൂട ഭീകരതക്കിരയാക്കിയ സി.പിഐഎം നേതാക്കളെയും പ്രവർത്തകരെയും കുറിച്ചറിയാമോ.
ഞങ്ങളാണ് യഥാർത്ഥ ഇടതുപക്ഷമെന്നവകാശപ്പെടുന്നവർ മുഖ്യധാര ഇടതുപക്ഷരാഷ്ട്രീയം അവശേഷിച്ചത് സിപിഐഎമ്മിന്റെ
പിന്മടങ്ങാത്ത പോരാട്ടം കൊണ്ടായിരുന്നുവെന്ന് മറക്കരുത്.
വച്ചു നീട്ടപ്പെട്ട പ്രധാനമന്ത്രി പദം
രാഷ്രീയ പ്രത്യയ ശാസ്ത്ര ബോധ്യങ്ങളെ മുൻനിർത്തി
വേണ്ടെന്ന് വച്ചവരെ നഷ്ട കണക്കു പറഞ്ഞ് ഭയപ്പെടുത്തരുത്.
ഇടതുപക്ഷ ഐക്യമെന്നത് മുന്നണിയിലെ വലിയ കക്ഷിയുടെ മാത്രം ഉത്തരവാദിത്തമല്ല .
പൂച്ചെണ്ടു മാത്രമല്ല
ഏറുവന്നാൽ അതും കൊള്ളണം
അതല്ലേ ഹീറോയിസം ...
എം. വിജിൻ
Content Highlights: CPM and CPI face ongoing friction regarding the opposition deputy leader position in Kerala., DYFI state secretary M. Vijin criticized AIYF leader T.T. Jismon through a social media post., Vijin reminded CPI of historical sacrifices made by CPM to sustain left-wing politics in India., The controversy follows earlier remarks by CPM leader C.N. Mohanan regarding CPI's electoral strength.
Published: 28 Aug 2026, 11:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented