
തിരുവനന്തപുരം: പാർട്ടിയെ അടിമുടി തിരുത്താൻ സിപിഎം സർവേ. പ്രവർത്തനശൈലിയിൽ തിരുത്തലുകൾ വരുത്തുന്നതിനായിട്ടാണ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കിടയിൽ വിപുലമായ സർവേ ആരംഭിച്ചത്. നേതാക്കളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും തേടുന്നതിനായി 83 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയാണ് കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയിരിക്കുന്നത്.
പാർട്ടിയുടെ പ്രവർത്തനശൈലിയിൽ വന്ന പ്രത്യയശാസ്ത്രപരമായ വ്യതിചലനങ്ങൾ, തീരുമാനങ്ങളിലെ വീഴ്ചകൾ, പാർലമെന്ററി വ്യാമോഹം എന്നിവ സമഗ്രമായി വിലയിരുത്തുകയാണ് ഈ സർവേയിലൂടെ ലക്ഷ്യമിടുന്നത്. വ്യക്തികേന്ദ്രീകൃതമായ പ്രവർത്തനശൈലി ഒഴിവാക്കാനും സംഘടനാ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനുമുള്ള കർശന മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുന്ന പുതിയ രൂപരേഖ ഇതിന്റെ ഭാഗമായി പാർട്ടി തയ്യാറാക്കുമെന്നാണ് വിവരം.
സംഘടനാ ദൗർബല്യങ്ങളെക്കുറിച്ചുള്ള ആത്മപരിശോധനയോടൊപ്പം കൂട്ടായ നേതൃത്വവും ചർച്ചകളും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഈ സർവേയിലൂടെ പാർട്ടി മുന്നോട്ടുവെക്കുന്നു. താഴെത്തട്ടിലെ മാറ്റങ്ങൾക്കപ്പുറം മേൽഘടകങ്ങളിൽ വരെ ആവശ്യമായ തിരുത്തലുകൾ വരുത്താനാണ് സി.പി.എം ലക്ഷ്യമിടുന്നത്. സംഘടനാപരമായ പോരായ്മകൾ പരിഹരിച്ച് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര കമ്മിറ്റി രൂപീകരിക്കുന്ന പുതിയ മാർഗ്ഗരേഖയുടെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള പാർട്ടി പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്.
Published: 01 Nov 2026, 08:06 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented