തിരുവനന്തപുരം: കേരളത്തിലെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറുടെ നിയമനവുമായി ബന്ധപ്പെട്ട് യുഡിഎഫിനെതിരെ ആരോപണവുമായി സിപിഎം നേതാവ് എം.വി. ജയരാജൻ. തിരഞ്ഞെടുപ്പിൽ അർഹരായ വോട്ടർമാരെ പട്ടികയിൽനിന്ന് മനഃപൂർവം പുറത്താക്കുകയും അനർഹരെ ഉൾപ്പെടുത്തുകയും ചെയ്തുവെന്ന് എം.വി. ജയരാജൻ ആരോപിച്ചു.
മു ഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എന്ന നിലയിൽ വലിയ ആക്ഷേപങ്ങൾ നേരിട്ട ഉദ്യോഗസ്ഥനാണ് രത്തൻ ഖേൽക്കർ. തളിപ്പറമ്പ്, ഉദുമ, നാദാപുരം ഉൾപ്പെടെയുള്ള നിയമസഭാ മണ്ഡലങ്ങളിൽ വ്യാജ വോട്ടർമാരെ ചേർക്കുന്നതിനായി യുഡിഎഫിന് രത്തൻ ഖേൽക്കർ വഴിവിട്ട സഹായം നൽകിയെന്ന് ജയരാജൻ ആരോപിച്ചു.
നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായാണ് വോട്ടർപട്ടിക പരിഷ്കരണത്തിനായുള്ള നടപടികൾ നടത്തിയതെന്നും ഇത്തരത്തിൽ വ്യാജ വോട്ടർമാരെ ചേർക്കാൻ സൗകര്യം ഒരുക്കിക്കൊടുത്തതിനെതിരെ അന്ന് തന്നെ സിപിഎം തെളിവുകൾ സഹിതം പരാതി നൽകിയിരുന്നുവെന്നും എം.വി. ജയരാജൻ പറഞ്ഞു.
Content Highlights: CPM accuses former CEO Rattan Kelkar of deliberate voter exclusion and inclusion., MV Jayarajan claims illegal SIR procedures were used in voter list revisions., Allegations of bias toward UDF in constituencies like Taliparamba and Nadapuram., CPM asserts that evidence was submitted regarding fraudulent voter registration.
Published: 25 May 2026, 08:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented