തൃശൂര്‍: മാധ്യമങ്ങളെ വിമര്‍ശിച്ച എന്‍.എന്‍. കൃഷ്ണദാസിനെ ഒടുവില്‍ തള്ളിപ്പറഞ്ഞ്‌ പാര്‍ട്ടി. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിലയിരുത്തല്‍. 

To advertise here,

കൃഷ്ണദാസിന്റെ നിലപാട് തിരിച്ചടിയാവുമെന്ന് മനസ്സിലാക്കിയതോടെയാണ് പാര്‍ട്ടി നിലപാട്‌ വ്യക്തമാക്കിയത്. സെക്രട്ടേറിയേറ്റ് തുടങ്ങുന്നതിന് മുന്‍പ് കൃഷ്ണദാസിനെ ന്യായീകരിച്ച് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. 

ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സമയത്ത് നേതാക്കള്‍ ഓരോ വാക്ക് ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള പദപ്രയോഗങ്ങള്‍ നടത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സെക്രട്ടേറിയേറ്റ് നിരീക്ഷിച്ചു. സെക്രട്ടേറിയേറ്റില്‍ കൃഷ്ണദാസിനെതിരേ രൂക്ഷ വിമര്‍ശനമാണ് നേതാക്കള്‍ ഉയര്‍ത്തിയത്. 

നേരത്തെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ കൃഷ്ണദാസിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. സി.പി.എം തൃശൂര്‍ ജില്ല കമ്മറ്റി യോഗത്തിലാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നടത്തിയത്.