വൈക്കം: എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സി.പി.ഐ. അനുഭാവിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലയാഴം സ്വദേശിയായ കർഷകൻ മക്കൻ ചെല്ലപ്പൻ ആണ് മരിച്ചത്. തലയാഴത്തുള്ള സി.പി.ഐ. ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്.

To advertise here,

പോലീസ് സ്ഥലത്തെത്തിയ ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. മരണകാരണം വ്യക്തമല്ല.