തിരുവനന്തപുരം: അക്രമം നിറയുന്ന ഇന്നത്തെ സമൂഹത്തിൽ ദൈവത്തോടു പ്രാർഥിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാകാത്ത അവസ്ഥയാണുള്ളതെന്ന് സി.പി.ഐ. നേതാവ് സി.ദിവാകരൻ. ശിവസേന (ഉദ്ദവ് താക്കറെ വിഭാഗം) സംഘടിപ്പിച്ച ഗണേശോത്സവ ഘോഷയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

സ്ത്രീകൾ വ്യാപകമായി വേട്ടയാടപ്പെടുകയും കൊലപാതകം നടത്താൻ കുട്ടികൾ ഗൂഢാലോചന നടത്തുകയും ചെയ്യുന്ന അവസ്ഥയാണിന്ന്. അതിനു മാറ്റംവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഗണേശോത്സവംപോലെയുള്ള ചടങ്ങുകൾ. ഗണേശവിഗ്രഹവും ഗണേശദൈവത്തെക്കുറിച്ചുള്ള ചിന്തകളും മനുഷ്യമനസ്സിൽ നന്മയെ സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുംബൈയിലെ ഗണേശോത്സവം ഭാരതം ധന്യമാണെന്ന് വിളിച്ചോതുന്ന അദ്ഭുതകരമായ ഉത്സവമാണ്. ശിവസേന അതിമനോഹരമായാണ് അത്തരം ഗണേശോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. ഒരേ വിശ്വാസത്തിൽ എല്ലാവരെയും അണിനിരത്താൻകഴിയുന്ന ആഘോഷമാണതെന്നും സി.ദിവാകരൻ പറഞ്ഞു.