എസ്.എഫ്.ഐ. സംസ്ഥാനസെക്രട്ടറിയും പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്നു സി.പി. ജോൺ, പിന്നീട് എം.വി. രാഘവനൊപ്പം സി.പി.എം. വിട്ട് സി.എം.പി. രൂപവത്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. സി.പി.എമ്മിൽ തുടർന്നിരുന്നെങ്കിൽ സംസ്ഥാന സെക്രട്ടറിവരെ ആകാമായിരുന്നുവെന്നാണ് രാഷ്ട്രീയ എതിരാളികൾപോലും പറയുന്നത്. എം.വി. രാഘവന്റെ മരണശേഷം സി.എം.പി. ജനറൽസെക്രട്ടറിയായി എല്ലാക്കാലത്തും യു.ഡി.എഫിനൊപ്പം ചേർന്നുനിന്നു.
സാമ്പത്തികവിദഗ്ധനും ധിഷണാണാശാലിയുമായ ഇദ്ദേഹം യു.ഡി.എഫിന്റെ ബൗദ്ധികമുഖവുമാണ്. പാർലമെന്ററി രംഗത്ത് ഇതുവരെ അവസരംലഭിക്കാത്ത സി.പി. ജോണിന് മന്ത്രിസ്ഥാനം അർഹതയ്ക്കുള്ള അംഗീകാരംകൂടിയായി. നേരത്തെ കുന്നംകുളത്തുനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും നേരിയ വോട്ടിനു പരാജയപ്പെട്ടിരുന്നു. യു.ഡി.എഫ്. സെക്രട്ടറിയാണ്. സംസ്ഥാന ആസൂത്രണബോർഡ് അംഗം ഉൾപ്പൈട വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫിസിക്സിൽ ബിരുദം, എൽ.എൽ.ബി., എൽ.എൽ.എം. ബിരുദങ്ങൾ നേടിയിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കുന്നംകുളം സ്വദേശിയാണ്. തിരുവനന്തപുരം വഴുതയ്ക്കാട് ചെറുവത്തൂർ വീട്ടിലാണ് താമസം. ഭാര്യ: അരുണ. മക്കൾ: അപർണ, അഞ്ജന.
Content Highlights: CP John: The Intellectual Powerhouse Behind Kerala’s UDF
Published: 18 May 2026, 08:05 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented