തിരുവനന്തപുരം: ശാസ്തമംഗലത്തെ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ. ശ്രീലേഖ. എംഎൽഎ വി.കെ. പ്രശാന്തിന്റെ നെയിംബോർഡിന് തൊട്ട് മുകളിലായാണ് കൗൺസിലർ പുതിയ ബോർഡ് സ്ഥാപിച്ചത്. നെയിം ബോർഡിന്റെ ചിത്രങ്ങൾ ശ്രീലേഖ തന്നെയാണ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്.
ശാസ്തമംഗലത്തെ ഓഫീസിനെച്ചൊല്ലി വി.കെ പ്രശാന്തും ആർ ശ്രീലേഖയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഏറെ വിവാദമുണ്ടാക്കിയ സംഭവത്തിന്റെ അലയൊലികൾ അടങ്ങും മുൻപെയാണ് ശ്രീലേഖ പുതിയ നെയിംബോർഡ് സ്ഥാപിച്ചത്.
തനിക്കെതിരെ മുഖ്യമന്ത്രിക്ക് അഭിഭാഷകൻ പരാതി നൽകിയ സംഭവത്തിൽ വീഡിയോ പ്രതികരണവും ശ്രീലേഖ പങ്കുവെച്ചു. ഏതോ ഒരു കമ്മ്യൂണിസ്റ്റ് വക്കീൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും എംഎൽഎയുടെ ഓഫീസിൽ അതിക്രമിച്ചു കയറിയെന്നാണ് പരാതിയെന്നും ശ്രീലേഖ പ്രതികരിച്ചു. നടപടിക്ക് പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി എന്നാണ് അറിയാൻ സാധിച്ചതെന്നും ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്നാണ് ഇതിനെ പറയുന്നതെന്നും ശ്രീലേഖ പറഞ്ഞു.
Content Highlights: Councilor R. Sreelakha Installs New Nameboard Amidst Office Dispute
Published: 02 Jan 2026, 02:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented