കൊല്ലം: കശുവണ്ടി കോര്പറേഷന് മുന്‍ എംഡി കെ.എ. രതീഷിന്റെ ശമ്പളം ഇരട്ടിയിലധികമാക്കുന്നു. അഴിമതി കേസിലെ പ്രോസിക്യൂഷന് നടപടി ഒഴിവാക്കിയതിന് പിന്നാലെയാണ് ശമ്പളം കൂട്ടുന്നത്. 80,000ല്‍ നിന്ന് 1,70,000 ആയാണ് ശമ്പളം വര്‍ധിപ്പിക്കുന്നത്. ഒപ്പം മറ്റ് അലവന്‍സുകളും ലഭിക്കും. ഇതോടെ രണ്ട് ലക്ഷത്തോളം രൂപ ഇദ്ദേഹത്തിന് ഒരു മാസം ലഭിക്കും. നിലവില്‍ ഖാദി ബോര്‍ഡ് സെക്രട്ടറിയാണ് രതീഷ്.
2005ലാണ് രതീഷ് കശുവണ്ടി കോര്പറേഷന് എംഡിയാകുന്നത്. 2015 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. പത്ത് വര്‍ഷത്തോളം ഈ സ്ഥാനത്തിരുന്ന രതീഷ് 500 കോടി രൂപയുടെ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നായിരുന്നു സിബിഐയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ കേസില്‍ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അനുമതി തേടിയെങ്കിലും സര്‍ക്കാര്‍ നല്‍കിയില്ല.
മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ പ്രോസിക്യൂഷന് അനുമതി കൊടുക്കണമെന്ന് ഫയലില്‍ കുറിച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് നിയമോപദേശം തേടുകയും പ്രോസിക്യൂഷന് അനുമതി കൊടുക്കണ്ട എന്ന തീരുമാനത്തില്‍ എത്തുകയും ചെയ്തു.
അതിന് ശേഷമാണ് ഖാദി ബോര്‍ഡ് സെക്രട്ടറി എന്ന നിലയില്‍ ശമ്പളം മൂന്ന് ലക്ഷമായി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രതീഷ് സര്‍ക്കാരിന് കത്ത് കൊടുത്തത്. അത് ഇരട്ടിയിലധികമാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. ഖാദി ബോര്‍ഡ് ചെയര്‍മാനായ വ്യവസായ മന്ത്രിയുടെ കൂടി അനുമതിയോടെയാണ് ശമ്പളം വര്‍ധിപ്പിച്ചിരിക്കുന്നത്.
Content Highlights: Corruption Case Accused KA Ratheesh's salary has been increased
Published: 24 Oct 2020, 10:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented