നമ്മുടെ രാജ്യം കൊവിഡിനെ പ്രതിരോധിക്കുന്നതിനായി അടച്ചിട്ടിട്ട് ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു. അനാവശ്യമായി റോഡില്‍ ഇറങ്ങുന്നവരെ തടയാന്‍ പോലീസും ശക്തമായി രംഗത്തുണ്ട്. കൊവിഡ്  പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിന്റെ ഭാഗമായി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 21 ന് Kerala Epidemic Diseases, COVID-19 Regulations 2020 സര്‍ക്കാര്‍ പുറപ്പെടുവിച്ചത് പ്രകാരം കേരളത്തിലെ ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് 10000 രൂപ വരെ പിഴയോ കൂടാതെ 2 വര്‍ഷം വരെ തടവ് ശിക്ഷയൊ നിര്‍ദ്ദേശിക്കുന്നു. 

കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188,269, 270,271 സെക്ഷനുകളും കൂടാതെ കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 118 (e) പ്രകാരവുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.എന്താണ് ഈ വകുപ്പുകള്‍ എന്നും എന്താണ് ഇവയക്കുള്ള ശിക്ഷകള്‍ എന്നും പരിശോധിക്കാം..

To advertise here,

* ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 188

ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉത്തരവ് ലംഘിക്കുകയൊ കൂടാതെ അവരുടെ കൃത്യനിര്‍വ്വഹണത്തെ തടസപ്പെടുത്തുകയൊ ചെയ്യുകയാണെങ്കിലോ കൂടാതെ നാശനഷ്ടത്തിനൊ പൊതു ശല്യത്തിനൊ കാരണമായാലും ഈ വകുപ്പ് പ്രകാരം ഒരു മാസം തടവ് ശിക്ഷ വിധിയ്ക്കാവുന്നതാണ്. കൂടാതെ അത് മനുഷ്യ ജീവന് ഭീഷണിയാവുകയൊ സുരക്ഷയെ ബാധിക്കുകയും ചെയ്താല്‍ തടവ് കാലാവധി 6 മാസംവരെ വര്‍ദ്ധിപ്പിക്കാവുന്നതാണ്. |

 * ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 269

ജീവിതത്തിന് അപകടകരമായ ഏതെങ്കിലും രോഗത്തിന്റെ അണുബാധ പടരാന്‍ സാധ്യതയുള്ളതായി കരുതുന്ന ഏതെങ്കിലും പ്രവൃത്തി അശ്രദ്ധമായി ചെയ്യുന്നത് ഈ വകുപ്പ് പ്രകാരം കുറ്റകരമാണ്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 6 മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്നതാണ്.

* ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍  270

ജീവന് അപായകരമായ ഏതെങ്കിലും രോഗത്തിന്റെ പകര്‍ച്ച വ്യാപിപ്പിക്കുവാന്‍ ഇടയുള്ള വിദ്വേഷപൂര്‍വ്വമായ കൃത്യങ്ങള്‍. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 2 വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്.

* ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 271

രോഗം പകരാതിരിക്കുവാന്‍ ഉള്ള ക്വാറന്റയിന്‍ ചട്ടം അനുസരിക്കാതിരിയ്ക്കുന്നത്. ക്വാറന്‍യിന്‍ ചട്ടം ലംഘിക്കുന്നവര്‍ക്ക് 6 മാസം തടവോ പിഴയോ രണ്ടും കൂടിയോ നല്‍കാവുന്നതാണ്.

* കേരളാ പോലീസ് ആക്ട് സെക്ഷന്‍ 118(e)

അറിഞ്ഞുകൊണ്ട്  മനുഷ്യ ജീവന് ആപത്തുണ്ടാക്കുന്ന ഏതെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 3 വര്‍ഷം തടവും 10000 രൂപ പിഴയും കേരള പോലീസ് ആക്ട് നിഷ്‌കര്‍ഷിക്കുന്നു.

Content Highlight: Coronavirus: Offense provisions and punishment