തിരുവനന്തപുരം: സ്വകാര്യ-പൊതുമേഖലാ വാണിജ്യ ബാങ്കുകളിലേതിന് സമാനമായി കേന്ദ്ര ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണം സഹകരണ മേഖലയിലെ സാമ്പത്തിക ഇടപാടുകള്‍ക്കും ബാധകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രനിയന്ത്രണത്തിലുള്ള മള്‍ട്ടിസ്റ്റേറ്റ് വായ്പാ സംഘങ്ങള്‍ക്ക് ബാധകമാക്കിയാണ് ഇപ്പോള്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്.
സംസ്ഥാനങ്ങളിലെ സംഘങ്ങള്‍ക്ക് നിലവില്‍ ബാധകമാക്കിയിട്ടില്ല. കള്ളപ്പണ ഇടപാട്, സാമ്പത്തിക തീവ്രവാദപ്രവര്‍ത്തനം എന്നിവയെല്ലാം കണ്ടുപിടിക്കുന്നതിന് എല്ലാ സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളിലും ഫിനാന്‍ഷ്യന്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണം വേണമെന്നാണ് നിലപാട്. ഇതുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ തയ്യാറാക്കി ഇന്റലിജന്‍സ് വിഭാഗം കേന്ദ്രസഹകരണ രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളിലെ എന്തൊക്കെ ഇടപാടുകളാണ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തിന് നല്‍കേണ്ടതെന്നും നിശ്ചയിച്ചിട്ടുണ്ട്.
നിരീക്ഷണത്തില്‍ ഇവ
1. 10 ലക്ഷമോ അതിലധികമോഉള്ള പണ ഇടപാടുകള്‍
2. കള്ളനോട്ട് ഇടപാടുകള്‍ കണ്ടെത്തിയാല്‍
3. നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനുകളുടെ പത്തുലക്ഷത്തില്‍ കൂടുതലുള്ള ഇടപാടുകള്‍
4. സംശയകരമായ ഇടപാടുകള്‍ ഉണ്ടായാല്‍ ഏഴുദിവസത്തിനകം അറിയിക്കണം
5. മറ്റുരാജ്യങ്ങളില്‍ ഉള്ളവരുമായുള്ള അഞ്ചുലക്ഷത്തില്‍ അധികമുള്ള പണമിടപാടുകള്‍
Content Highlights: cooperative banks transactions above 10 lakhs should be reported to financial intelligence
Published: 11 Jan 2025, 09:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented