തിരുവനന്തപുരം: നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാനാകും. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങും. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളുടെ സംഘാടകനായും ക്യുറേറ്ററായും പ്രവർത്തിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഈ തീരുമാനത്തിൽ നിർണായകമായി. ഐ.ഡി.എസ്.എഫ്.എഫ്.കെ പോലുള്ള പ്രധാന ചലച്ചിത്രമേളകൾ നടക്കുമ്പോൾ അക്കാദമിക്ക് നാഥനില്ലെന്ന വിമർശനത്തിന് ഇതോടെ പരിഹാരമാകും.

To advertise here,

പ്രിയങ്കാ നായർ അക്കാദമിയുടെ വൈസ് ചെയർമാനാകും. ജനറൽ കൗൺസിലിൽ ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്‌കുമാർ, സലിം ഹസ്സൻ, ബി. രാകേഷ്, സജീവൻ അന്തിക്കാട്, ജോഫിൻ.ടി.ചാക്കോ, സക്കരിയ, ആർ.എസ് പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ. കബീർ, സാബു ശങ്കർ, ഷെർഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരാണുണ്ടാകുക