കോലഞ്ചേരി: ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇടുക്കി ജില്ല രൂപീകരിച്ച ശേഷമുള്ള ആദ്യത്തെ ഡി.സി.സി. അധ്യക്ഷനായിരുന്നു.
ഇടുക്കി ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് ജോസ് കുറ്റ്യാനി. 1980, 1982 വർഷങ്ങളിൽ ഇടുക്കി മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട് നിയമസഭയിൽ എത്തിയിട്ടുണ്ട്. നിയമസഭയുടെ പെറ്റിഷൻ കമ്മിറ്റി ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന അദ്ദേഹം സഹകരണ നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ധനായിരുന്നു. ദേശീയതലത്തിൽ അടക്കം സഹകരണ പ്രസ്ഥാനങ്ങളുടെ ചുമതലകളും വഹിച്ചിട്ടുണ്ട്.
Content Highlights: Former Idukki MLA and Congress leader Adv. Jose Kuttiyani passed away., He was undergoing treatment at Kolencherry Medical Mission Hospital due to age-related ailments., Served as the first DCC President of Idukki district and won the assembly elections in 1980 and 1982., A prominent lawyer and cooperative movement leader who returned to Congress in 2022 after a hiatus.
Published: 07 Sept 2026, 01:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented