പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടമെന്നനിലയിൽ ഈ സ്ഥലത്ത് നിർമിക്കാൻ കഴിയുന്ന വീടുകൾ നിർമിച്ച് ഗുണഭോക്തക്കൾക്ക് കൊടുക്കും. ഇതിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കി എത്രയുംപെട്ടെന്ന് തറക്കല്ലിടാനുള്ള ശ്രമം നടത്തും.

കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിക്കായി കണ്ടെത്തിയ മൂന്ന് സ്ഥലങ്ങളിൽ ഒരു സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ കഴിഞ്ഞുവെന്ന് ഡിസിസി പ്രസിഡന്റ്‍ അഡ്വ. ടി.ജെ. ഐസക് പത്രസമ്മേളനത്തിൽ പറഞ്ഞു. മേപ്പാടി ഗ്രാമപ്പഞ്ചായത്തിൽ കുന്നമ്പറ്റയിൽ മൂന്നേകാൽ ഏക്കർ സ്ഥലം കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫിന്റെ പേരിൽ രജിസ്റ്റർചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു.
പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടമെന്നനിലയിൽ ഈ സ്ഥലത്ത് നിർമിക്കാൻ കഴിയുന്ന വീടുകൾ നിർമിച്ച് ഗുണഭോക്തക്കൾക്ക് കൊടുക്കും. ഇതിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കി എത്രയുംപെട്ടെന്ന് തറക്കല്ലിടാനുള്ള ശ്രമം നടത്തും. കോൺഗ്രസിന്റെ ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് വരുന്ന ആരോപണങ്ങളൊക്കെ രാഷ്ട്രീയപ്രേരിതമായിട്ടുമാത്രമേ കാണുന്നുള്ളൂ.
സർക്കാരിന്റെ ദുരിതാശ്വാസനിധിയിൽ 774 കോടി രൂപയുണ്ടായിട്ടും ദുരന്തബാധിതർക്ക് സഹായങ്ങളൊന്നുംതന്നെ ലഭിച്ചിട്ടില്ല. ജീവനോപധികൾ നഷ്ടപ്പെട്ട ദുരന്തബാധിതരുടെ കടം എഴുതിത്തള്ളിയില്ല, പലപ്പോഴും വാടകലഭിക്കാത്ത സാഹചര്യമുണ്ടായി. ഇത്തരത്തിൽ സർക്കാരിന്റെ കൈയിലുള്ള പണം ദുരന്തബാധിതർക്ക് കൃത്യമായി വിനിയോഗിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
സ്ഥലമേറ്റെടുക്കുന്നതിൽ ഇത്രയും കാലതാമസമുണ്ടായത് നിയമപരമായ ഭൂമി ലഭിക്കുന്നതിനുവേണ്ടിയായിരുന്നു. സർക്കാർ, ദുരന്തബാധിതർക്കായി തോട്ടംഭൂമിയിൽ ഭവനം നിർമിക്കുമ്പോൾ എന്തുകൊണ്ട് മറ്റ് രാഷ്ട്രീയപ്പാർട്ടികൾക്കും സംഘടനകൾക്കും തോട്ടംഭൂമിയിൽ ഭവനം നിർമിക്കാനുള്ള ആനുകൂല്യം കൊടുക്കുന്നില്ല. ഇത് തികച്ചും സിപിഎമ്മിന്റെ സ്വാർഥതാത്പര്യമാണ്. മറ്റാരും ദുരിതാശ്വാസപ്രവർത്തനം നടത്തരുതെന്ന ദുഷ്ടരാഷ്ട്രീയമാണ്. എന്നാൽ, സാങ്കേതികകാരണങ്ങളാൽ സർക്കാരിന്റെ ലിസ്റ്റിൽനിന്ന് ഒഴിവാക്കപ്പെട്ട ആൾക്കാരെക്കൂടി ഇതിന്റെ ഭാഗമാക്കാനാണ് കോൺഗ്രസും മുസ്‍ലിംലീഗും ശ്രമിക്കുന്നത്.
ദുരിതാശ്വാസപ്രവർത്തനങ്ങൾമുതൽ ഇതുവരെ ചെലവഴിച്ച പണത്തിൽ, സംഘടനകളും പാർട്ടികളും ചെലവഴിച്ച തുക എത്രയാണെന്നും സർക്കാർ ചെലവഴിച്ചത് എത്രയാണെന്നും താരതമ്യംചെയ്താൽ സർക്കാർ ചെലവഴിച്ചതിനെക്കാൾ കൂടുതൽ തുകയാണ് മറ്റുപാർട്ടികളും വ്യക്തികളും കൊടുത്തതെന്ന് വ്യക്തമാകുമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
Content Highlights: KPCC Completes First Phase Land Registration for Mundakkai-Chooralmala Victims; Construction to Begin Soon
Published: 14 Jan 2026, 04:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented