തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേരത്തേതന്നെ പിരിവിനിറങ്ങുന്നു. വാര്‍ഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കുകയാണ് ലക്ഷ്യം. ഇതില്‍ 10 ശതമാനം ഡിസിസിക്ക് നല്‍കണം. ബാക്കിത്തുക തദ്ദേശ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ ചെലവഴിക്കാം.
മണ്ഡലം പ്രസിഡന്റും വാര്‍ഡ് പ്രസിഡന്റും ചേര്‍ന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്.
ഓഗസ്റ്റ് 29, 30, 31 തീയതികളിലായാണ് വാര്‍ഡ്തലത്തില്‍ ജനങ്ങളില്‍നിന്ന് പിരിവുനടത്തുക. സ്ത്രീ, പിന്നാക്ക സംവരണ വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ പിരിവില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന നിര്‍ദേശവും കെപിസിസി നല്‍കിയിട്ടുണ്ട്.
കേന്ദ്രത്തില്‍ ബിജെപിക്കും സംസ്ഥാനത്ത് സിപിഎമ്മിനും ഭരണമുള്ളതിനാല്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് ഫണ്ടിന് കുറവുണ്ടാകില്ല. തദ്ദേശതിരഞ്ഞെടുപ്പിനു വേണ്ട പണം പ്രാദേശികമായി കണ്ടെത്തേണ്ടിവരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
വോട്ടര്‍പട്ടികയില്‍ മുമ്പില്ലാത്തവിധം ആളുകളെ പ്രാദേശികനേതാക്കള്‍ ചേര്‍ത്തുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മിഷന്‍-25 ന്റെ കര്‍മപദ്ധതിയിലും പ്രാദേശിക തിരഞ്ഞെടുപ്പിന് പ്രാദേശികമായി പണം കണ്ടെത്തണമെന്ന് നിര്‍ദേശിച്ചിരുന്നു.
Content Highlights: Congress aims to raise ₹60,000 per ward for upcoming local body elections in Kerala to counter BJP
Published: 27 Aug 2025, 04:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented