
തിരുവനന്തപുരം: സർക്കാരിനോട് ഇടഞ്ഞുനിൽക്കുന്ന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സിപിഎം. പ്രേംകുമാറിനെ കാണാൻ കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ ഞായറാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ വീട്ടിലെത്തി. എന്നാൽ പ്രേംകുമാർ സ്ഥലത്തില്ലാതിരുന്നതിനാൽ കൂടിക്കാഴ്ച നടന്നില്ല.
അതേസമയം, പ്രേംകുമാർ കോൺഗ്രസിലേക്കെന്ന സൂചനകൾ ശക്തമായിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രേംകുമാറുമായി സംസാരിച്ചു. കോൺഗ്രസിലെത്തിയാൽ അർഹമായ പരിഗണന ലഭിക്കുമെന്ന് അദ്ദേഹം പ്രേംകുമാറിന് ഉറപ്പുനൽകിയെന്നാണ് വിവരം. തിങ്കളാഴ്ച കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കളെല്ലാംതന്നെ തലസ്ഥാനത്തുണ്ട്. പാർട്ടിയുടെ പ്രചാരണസമിതിയോഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ തിരുവനന്തപുരത്ത് നടക്കുകയാണ്. സണ്ണി ജോസഫ് അടക്കമുള്ള പ്രമുഖർ പ്രേംകുമാറുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് തന്നെ മാറ്റിയ സർക്കാർ നടപടിക്കെതിരേ ഇക്കഴിഞ്ഞ ദിവസങ്ങളിൽ അതിരൂക്ഷവിമർശനമാണ് പ്രേംകുമാർ ഉയർത്തിയിരുന്നത്. ചെയർമാൻസ്ഥാനത്തുനിന്ന് പുറത്താക്കിയത് സ്വാഭാവിക നടപടിയാണെന്ന് വിശ്വസിക്കരുതെന്നും അത് സ്വാഭാവിക നടപടിയല്ലെന്നും പ്രേംകുമാർ ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.
Content Highlights: conciliation move from cpm towards premkumar
Published: 15 Feb 2026, 10:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented