
കോട്ടയം: ഓണക്കാലത്ത് വെളിച്ചെണ്ണവില നിലവിട്ടുപോകുമെന്ന ഭീതിയില്‍ പാമോയില്‍ വിതരണത്തിന് ആലോചിച്ച് സപ്ലൈകോ. വെളിച്ചെണ്ണവിതരണം കാര്യക്ഷമമായി നടത്താനുള്ള പരിമിതി ഏജന്‍സികള്‍ സപ്ലൈകോയെ അറിയിച്ചുകഴിഞ്ഞു. 1.5 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണമാത്രമാണ് ഇനി സപ്ലൈകോ ശേഖരത്തിലുള്ളത്.
ഇത് വരുന്ന മൂന്നുമാസത്തേക്ക് തികയില്ല. 15 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണയാണ് സപ്ലൈകോയുടെ ഒരുമാസത്തെ വില്പന. ഇത്രയും ശേഖരം വാങ്ങാന്‍ ചുരുങ്ങിയത് 60 കോടി രൂപയെങ്കിലും വേണം. പൊതുവിതരണത്തിനാണെങ്കില്‍പ്പോലും വലിയതോതില്‍ മാര്‍ജിന്‍ കുറച്ച് എണ്ണ കൊടുക്കാന്‍ പ്രയാസമാണെന്നാണ് ഏജന്‍സികള്‍ പറയുന്നത്.
കൊപ്രക്ഷാമം ഉള്ളതിനാല്‍ വേണ്ടത്ര എണ്ണയുണ്ടാക്കാനും താമസംവരും. തെക്കുകിഴക്കന്‍ ഏഷ്യയിലെ മോശം ഉത്പാദനമാണ് കൊപ്ര കുറയാന്‍ കാരണം. ഓണക്കാലത്ത് ലിറ്ററിന് 600 രൂപയെങ്കിലും എത്തുമെന്നാണ് മൊത്തവ്യാപാരികള്‍ വിലയിരുത്തുന്നത്.
പാമോയില്‍ വിലയിലെ അടിക്കടിയുണ്ടാകുന്ന ഏറ്റക്കുറച്ചിലും സപ്ലൈകോയ്ക്ക് തലവേദനയാകും. ടെന്‍ഡറില്‍ ലിറ്ററിന് 120-130 രൂപ ഉറപ്പിച്ചശേഷം വില വല്ലാതെ താഴ്ന്നാല്‍ സ്ഥാപനത്തിന് വന്‍ നഷ്ടമുണ്ടാകും. പാമോയില്‍ വാങ്ങണമെന്ന സപ്ലൈകോ ആവശ്യം ശ്രദ്ധയില്‍പ്പെട്ടതായി ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ പറഞ്ഞു. വില കുറച്ച് വെളിച്ചെണ്ണ ലഭ്യമാക്കാന്‍കഴിയുമോ എന്നും നോക്കുന്നുണ്ട്. മറ്റ് മാര്‍ഗങ്ങള്‍ അടഞ്ഞാല്‍ പാമോയില്‍ വാങ്ങണോയെന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളിയെ ക്യൂവില്‍ നിര്‍ത്തിയ പാമോയില്‍
1980-കളുടെ തുടക്കത്തില്‍ സംസ്ഥാനത്ത് വെളിച്ചെണ്ണയ്ക്ക് വില കൂടിയപ്പോള്‍ സര്‍ക്കാര്‍ റേഷന്‍കടകളും മാവേലി സ്റ്റോര്‍ വഴിയും പാമോയില്‍ വിതരണംചെയ്തിരുന്നു. അന്ന് വലിയ ക്യൂ ആണ് കടകള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നതെന്ന് റേഷന്‍ വ്യാപാരി സംഘടനാ നേതാവുകൂടിയായ ജോണ്സണ് വിളവിനാല്‍ പറഞ്ഞു. 10 രൂപയ്ക്കാണ് ഒരുലിറ്റര്‍ വിറ്റിരുന്നത്. 1991-ലെ മന്ത്രിസഭയുടെ പാമോയില്‍ ഇറക്കുമതി, രാഷ്ട്രീയ വിവാദവുമായിരുന്നു.
Content Highlights: coconut oil shortage supplyco plans to distribute palm oil
Published: 03 Jul 2025, 08:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented