കൊച്ചി: സി.എം.ആർ.എൽ. എക്‌സാലോജിക് കേസിൽ വീണയെ ചോദ്യം ചെയ്ത് അവസാനിപ്പിക്കാനല്ല നിയമപോരാട്ടം ആരംഭിച്ചതെന്ന്  ബി.ജെ.പി. നേതാവ് ഷോൺ ജോർജ്. എസ്എഫ്ഐഓയുടെ കൈവശമുള്ള രേഖകൾ ഇതുവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചിട്ടില്ലെന്നും കേസ് കേവലം ഒരു ചോദ്യം ചെയ്യലിൽ അവസാനിക്കേണ്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികൾ ഈ കേസിന്റെ ഭാഗമാണ്. പിണറായി തന്നെയാണ് ഈ കേസിലെ പ്രധാന പ്രതിയെന്നതിൽ സംശയമില്ല. പണം കൈപ്പറ്റിയവരുടെ പട്ടിക പരിശോധിച്ചാൽ മറ്റാരും നാട്ടിൽ ഇല്ലാത്ത അവസ്ഥയാണെന്നും ഷോൺ ജോർജ് ആരോപിച്ചു.

പാർട്ടി പിരിവായി ഒന്നോ രണ്ടോ ലക്ഷം രൂപ വാങ്ങിയവരെ ഒഴിവാക്കിയാലും പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ കൈപ്പറ്റിയ എല്ലാവരും അന്വേഷണ പരിധിയിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. അൻപത് ലക്ഷം രൂപ വരെ കൈപ്പറ്റിയ ധാരാളം ആളുകൾ ലിസ്റ്റിലുണ്ടെന്നും അവർക്കെതിരെ അന്വേഷണമുണ്ടാകണമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.