കൊച്ചി: സി.എം.ആർ.­എൽ. -എക്സാലോജിക് പണം ഇടപാട് കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ പിണറായി വിജയൻ, മകൾ ടി. വീണ, മരുമകൻ പി.എ. മുഹമ്മദ് റിയാസ്, പി. നിഖിൽ. കെ. വാരിസ്, ഷൈജൽ, എം.നന്ദുലാൽ എന്നിവരാണ് അപ്പീൽ നൽകിയത്.

To advertise here,

അടുത്തദിവസം കോടതി പരിഗണിച്ചേക്കും. ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും വിജിലൻസ് അന്വേഷണം 10 ദിവസത്തേക്ക് തടയുകയും ചെയ്തതിനെതുടർന്നാണ് വീണ്ടും അപ്പീൽ പരിഗണിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് ഹർജിക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി. സിംഗിൾ ബെഞ്ച് ഉത്തരവ് പൂർണമായി റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

അതിനിടെ കേസിൽ 23-ന് ചോദ്യംചെയ്യലിന് ഹാജരാവില്ലെന്ന് പിണറായി വിജയൻ ഇ.ഡി.യെ അറിയിച്ചു. വിജിലൻസ് കേസിൽ അന്വേഷണം സുപ്രീംകോടതി സ്‌റ്റേ ചെയ്തതും കത്തിലുണ്ട്.