തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പോര്‍ട്ട് സംബന്ധിച്ച് വസ്തുതാപരമല്ലാത്ത ചില വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപിക്കെതിരേ ലഭിച്ച പരാതികൾ സംബന്ധിച്ചും എ.ഡി.ജി.പി ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പരാതിയിലും വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം സിറ്റി കമ്മീഷണർ സ്പര്‍ജന്‍ കുമാര്‍, കണ്ണൂർ റേഞ്ച് ഡി.ഐ.ജി തോംസണ്‍ ജോസ്, എ. ഷാനവാസ്, എസ്.പി. സി.എസ്. മധുസൂദനന്‍ എന്നിവരുള്‍പ്പെട്ട ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് രണ്ടു റിപ്പോര്‍ട്ടുകളും പോലീസ് മേധാവി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് വസ്തുതാപരമല്ലാത്ത ചില വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊന്നും മറച്ചുവെക്കാനില്ല.' മുഖ്യമന്ത്രി പറഞ്ഞു.
എം.ആര്‍ അജിത് കുമാറിനെതിരായ രണ്ട് അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകളാണ് ഇന്ന് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വച്ചത്. ആര്‍.എസ്.എസ് നേതാവിനെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് ഡി.ജി.പി നടത്തിയ അന്വേഷണത്തിന്റെയും പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിന്റെയും റിപ്പോര്‍ട്ടുകളാണ് ഇവ. ഇതില്‍ ആദ്യത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. ആര്‍.എസ്.എസ് നേതാക്കളെ അജിത് കുമാര്‍ രണ്ട് തവണ കണ്ടതിനുള്ള കാരണത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളയെ തൃശൂരില്‍ വെച്ച് കണ്ടതില്‍ ചില സംശയങ്ങള്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ രാം മാധവിനെ തിരുവനന്തപുരത്ത് വെച്ച് കണ്ടതില്‍ അസ്വാഭാവികതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒരു വേദിയില്‍ ഒന്നിച്ച് എത്തിയപ്പോഴാണ് ഇവര്‍ കണ്ടതെന്നും ഇതില്‍ ദുരുദ്ദേശമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: cm pinarayi vijayan on dgp report on adgp ajith kumar rss leaders meeting
Published: 15 Oct 2024, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented