തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു. ജൂലൈ 24ന് വൈകിട്ട് മൂന്ന് മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുക.
നിയമസഭാസമ്മേളനം മാറ്റിവയ്ക്കുന്നതടക്കമുള്ള വിഷയങ്ങള്‍ സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ചയായേക്കും. ധനവിനിയോഗ ബില്ല് പാസാക്കുന്നതിനാണ് ഈ മാസം 27ന് നിയമസഭാസമ്മേളനം വിളിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സഭാസമ്മേളനം ചേര്‍ന്നേക്കില്ലെന്നാണ് സൂചനകള്‍.
ഇക്കാര്യത്തില്‍ നാളെ ചേരുന്ന മന്ത്രിസഭായോഗം അന്തിമതീരുമാനം എടുക്കും. നിയമസഭയില്‍ അവതരിപ്പിക്കേണ്ട ബില്ലുകള്‍ ഓര്‍ഡിനന്‍സായി പുറത്തിറക്കുന്നത് സംബന്ധിച്ചും നാളെത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനം ഉണ്ടാകും.
Content Higlights: CM Pinarayi Vijayan calls All Party Meeting
Published: 22 Jul 2020, 11:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented