തിരുവനന്തപുരം: ചെത്തുതൊഴിലാളിയായിരുന്ന പാലക്കാട് പ്ലാച്ചിക്കാട്ടിൽ പി. രാമൻകുട്ടിക്ക് പെൻഷൻ കുടിശ്ശികയ്ക്കായി കാത്തിരിക്കേണ്ടിവന്നത് 12 വർഷം. ഒടുവിൽ അതു കിട്ടാൻ വഴിതെളിഞ്ഞത് ‘മുഖ്യമന്ത്രി എന്നോടൊപ്പം’(സിഎം വിത്ത് മി) കോൾ സെന്ററിൽ നൽകിയ പരാതിയിലൂടെ.

To advertise here,

ഒക്ടോബർ 22-ന് പി. രാമൻകുട്ടിയെ മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ചിരുന്നു. കടലാസ് ഉറപ്പുതന്നെയാണല്ലോ രാമൻകുട്ടി എന്ന് ചോദിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പരാതിയിൽ ഇടപെട്ടത്. 2,47,340 രൂപയാണ് രാമൻകുട്ടിക്കു ലഭിച്ചത്. മുഴുവൻ കുടിശ്ശികയും അക്കൗണ്ടിൽ എത്തിയെന്ന വിവരം സിറ്റിസൺ കണക്ട്‌ കോൾ സെന്ററിൽനിന്ന് രാമൻകുട്ടിയെ അറിയിക്കുകയും ചെയ്തു.

ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സോഫ്റ്റ്‌വേറിലെ പിഴവ് കാരണം രാമൻകുട്ടിയുടെ പെൻഷൻ അതേ പേരുള്ള മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോയിരുന്നത്.