തിരുവനന്തപുരം: സി.പി.എം. ജില്ലാപ്പഞ്ചായത്തംഗം ആതിരാ ഗ്രേസിനെ സെൽഫിയെടുക്കുന്നതിൽനിന്നു വിലക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച അമ്പൂരി കുമ്പിച്ചൽക്കടവ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് വിവാദമായ സംഭവം. ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി വേദി വിടുമ്പോൾ വെള്ളറട ഡിവിഷനിൽനിന്നുള്ള അംഗം ആതിരാ ഗ്രേസ് ഫോണുമായി എത്തുന്നതും മുഖ്യമന്ത്രി അത് നിരസിച്ച് നടന്നുപോകുന്നതുമായ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.
ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ താൻ സെൽഫിയെടുക്കാൻ ശ്രമിച്ചില്ലെന്നും നിവേദനം നൽകാനാണ് നിന്നതെന്നും ആതിര പ്രതികരിച്ചു. 'സെൽഫിയെടുക്കാൻ പോയതല്ല. ആ സമയത്ത് ഫോൺകോൾ വന്നു. നിവേദനം കൊടുക്കാനായി പോയി. തിരക്കായിരുന്നു മുഖ്യമന്ത്രിക്ക്. മറ്റൊരു നിലയ്ക്കും വളച്ചൊടിക്കേണ്ടതില്ല. സെൽഫിയെടുക്കട്ടെയെന്ന് ചോദിച്ചിട്ടില്ല. മുഖ്യമന്ത്രി തന്നോട് മാറിനിൽക്കാനും പറഞ്ഞിട്ടില്ലെന്നാണ്’ ആതിരയുടെ വിശദീകരണം. എന്നാൽ, ആതിര മുഖ്യമന്ത്രിയുടെ അടുത്ത് ഫോണുമായി നിൽക്കുന്നതും മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിക്കുന്നതും നിരാശയോടെ ആതിര ഇരിപ്പിടത്തിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ആതിര മുഖ്യമന്ത്രിയുടെ അടുത്ത് എത്തുന്നതിനു മുൻപ് അമ്പൂരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തോമസ് മംഗലശ്ശേരി സമർപ്പിക്കാൻ ശ്രമിച്ച നിവേദനങ്ങളും മുഖ്യമന്ത്രി ഏറ്റുവാങ്ങിയില്ല. പകരം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെ ഏൽപ്പിക്കുകയായിരുന്നു.
Content Highlights: CM Pinarayi Vijayan's Interaction Sparks Debate: Selfie or Plea at Inauguration?
Published: 13 Feb 2026, 09:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented