ബർലിൻ: കാൾസ്റൂഹെയിൽ നടന്ന ഗ്രെൻകെ ചെസ്സ് ഫ്രീസ്റ്റൈൽ ഓപ്പണിനിടെ ലോക ഒന്നാംനമ്പർ താരം മാഗ്നസ് കാൾസണും യുവതാരം അലുവ നർമാനും തമ്മിലുണ്ടായ നാടകീയ രംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്. മത്സരത്തിന് തൊട്ടുമുൻപ് അലുവ തന്റെ ഫോണെടുത്ത് കാൾസണൊപ്പം ഒരു സെൽഫിയെടുക്കാൻ താത്പര്യപ്പെട്ടു. കാൾസൺ ഒട്ടും മടികൂടാതെ ചിരിച്ചുകൊണ്ട് സെൽഫിക്ക് പോസ് ചെയ്യുകയും ചെയ്തു. എന്നാൽ ആ സൗഹൃദാന്തരീക്ഷം അധികനേരം നീണ്ടുനിന്നില്ല.
മത്സരം തുടങ്ങുന്നതിന് തൊട്ടുമുൻപ് കാൾസൺ പെട്ടെന്ന് തന്റെ സീറ്റിൽനിന്ന് എഴുന്നേറ്റുപോയി ഒരു ആർബിറ്ററുമായാണ് തിരികെവന്നത്. അലുവയുടെ കൈവശം ഫോണിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം ആർബിറ്ററെ അറിയിച്ചു. തുടർന്ന് ആർബിറ്റർ അലുവയോട് ഫോൺ ആവശ്യപ്പെടുകയും അത് വാങ്ങി മാറ്റിവയ്ക്കുകയും ചെയ്തു.
ചെസ് നിയമപ്രകാരം മത്സരത്തിനിടെ താരങ്ങൾ ഫോൺ ഉപയോഗിക്കാനോ കൈവശംവയ്ക്കാനോ പാടില്ല എന്നതിനാലാണ് കാൾസൺ ഈ നിലപാട് സ്വീകരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
Content Highlights: Magnus Carlsen requested the removal of Alua Nurman's phone After A Selfie
Published: 05 Apr 2026, 02:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented