കോഴിക്കോട്: കൊയിലാണ്ടിയില്‍ നടുറോഡില്‍ സ്വകാര്യ ബസ് ജീവനക്കാരും ലോറി ജീവനക്കാരും തമ്മില്‍ കയ്യാങ്കളി. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

To advertise here,

ഉള്ളി കയറ്റി പോവുകയായിരുന്ന ലോറിയിലെ ജീവനക്കാരെ വടകര-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ  ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. ബസ്സിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് തര്‍ക്കം തുടങ്ങിയത്. ലോറിയുടെ ക്ലീനറെയാണ് ആദ്യം മര്‍ദിച്ചത്.പിന്നീട് ഡ്രൈവറെയും മര്‍ദിച്ചു. തുടര്‍ന്ന് ഇവര്‍ തിരിച്ച് ബസ് ജീവനക്കാരേയും മര്‍ദ്ദിച്ചു. കൊയിലാണ്ടി പോലീസെത്തി ജീവനക്കാരെ കസ്റ്റഡിയിലെടുത്തു.