
കോഴിക്കോട്: കേരളാ സ്റ്റോറി വിവാദത്തിൽ വിമർശനവുമായി സ്ഥാനത്യാഗം ചെയ്ത യാക്കോബായ സഭയിലെ ആദ്യ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും "ലവ് സ്റ്റോറി " ( സ്നേഹത്തിന്റെ കഥകൾ) കളാണ്, മറിച്ച് "ഹേറ്റ് സ്റ്റോറി " ( വിദ്വേഷത്തിന്റെ കഥകൾ ) കളല്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇടുക്കി രൂപതയിലെ പള്ളികളിൽ വിവാദ സിനിമ 'കേരളാ സ്റ്റോറി' പ്രദർശിപ്പിച്ചത് വലിയ വിമർശനങ്ങൾക്ക് വഴി തുറന്നിരുന്നു. ദൂരദർശനിൽ ഈ സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടയിലാണ് രൂപതയിലെ പള്ളികളിൽ വിദ്യാർഥികൾക്കുവേണ്ടി ചിത്രം പ്രദർശിപ്പിച്ചത്. 10,11,12 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി കേരളാ സ്റ്റോറി പ്രദർശിപ്പിച്ചത്. കുട്ടികളിലും യുവതീയുവാക്കളിലും ബോധവത്കരണത്തിൻ്റെ ഭാഗമായി സിനിമ പ്രദർശിപ്പിക്കുകയും ചർച്ച ചെയ്യുകയുമായിരുന്നുവെന്നായിരുന്നു വിശദീകരണം.
ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശ്ശേരി രൂപതയും തലശ്ശേരി അതിരൂപതയും ചിത്രം പ്രദർശിപ്പിക്കാനൊരുങ്ങുകയാണ്. കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് തീരുമാനം.
Content Highlights: Churches should display stories of love not hate Geevarghese Mar Kourilos
Published: 09 Apr 2024, 01:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented