ഇടുക്കി: ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. സൂര്യനെല്ലി സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരിയമ്മാൾ(36) ആണ് മരിച്ചത്. മകനെ സ്‌കൂളിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയാണ് മാരിയമ്മാളിനെ കാട്ടാന ആക്രമിച്ചത്. മകനും പരിക്കേറ്റിട്ടുണ്ട്.

To advertise here,

വീട്ടിൽ നിന്ന് മെയിൻ റോഡിലേക്ക് വരുന്നതിനിടെ മാരിയും മകനും കാട്ടാന കൂട്ടത്തിന് മുന്നിൽ അകപ്പെടുകയായിരുന്നു. മൂടൽ മഞ്ഞുള്ള സമയമായതിനാൽ കാട്ടാനക്കൂട്ടം സമീപത്തുള്ളത് തിരിച്ചറിഞ്ഞിരുന്നില്ല. പരിക്കേറ്റ മകനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചിന്നക്കനാൽ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമായി തുടരുകയാണ്. കാട്ടാനശല്യത്തിനെതിരേ പ്രദേശവാസികൾ പലകുറി പരാതികളുമായി അധികൃതർക്ക് മുന്നിലെത്തിയിട്ടുണ്ട്. ഈ മേഖലയിൽ നിന്നാണ് നേരത്തെ അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോയത്.