കളമശ്ശേരി : മലപ്പുറത്തെ വീട്ടിൽ പ്രസവിക്കുകയും തുടർന്ന് മരണമടയുകയും ചെയ്ത പെരുമ്പാവൂർ സ്വദേശി അസ്മയുടെ (35) കുഞ്ഞിന് പതുജീവൻ. ഈ മാസം അഞ്ചാം തിയ്യതിയാണ് പെരുമ്പാവൂർ സ്വദേശി അസ്മ മരിച്ചത്. കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ സമീപത്തുള്ളവർ കുഞ്ഞിനെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി അവിടെനിന്നും ഉച്ചയോടെ കുഞ്ഞിനെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുക്കയായിരുന്നു.
ശ്വാസതടസ്സം,നിർജ്ജലീകരണം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് കുഞ്ഞിനെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ലാബ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കുഞ്ഞിന് അണുബാധയുള്ളതിനാൽ ആന്റിബയോട്ടികളുടെയും ഓക്സിജന്റെയും സഹായത്തിൽ കുഞ്ഞിനെ സംരക്ഷിച്ചു വരികയായിരുന്നു. നിലവിൽ പൂർണ്ണ ആരോഗ്യവാനായതിനാൽ കുഞ്ഞിനെ ഡബ്ല്യൂ.സി.ഡിക്ക് കൈമാറിയതായി മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.
Content Highlights: Malappuram Home Delivery Death; Asma's new born child left hospital after regaining health
Published: 25 Apr 2025, 08:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented