
കോഴിക്കോട്: ബൈപ്പാസില്‍ കൂടത്തംപാറയ്ക്കടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ സഹോദരി മരിച്ചു.
രാമനാട്ടുകര ഒളിക്കുഴിയില്‍ വീട്ടില്‍ സെലിന് വി. പീറ്ററാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. രാമനാട്ടുകരയില്‍നിന്ന് കോഴിക്കോട് സ്റ്റാര്‍കെയര്‍ ആശുപത്രിയിലുള്ള മകളെ കാണാന്‍ വരുമ്പോള്‍ സെലിന് ഓടിച്ച കാറും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
രാമനാട്ടുകര ഭാഗത്തേക്ക് സാധനങ്ങളുമായി പോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇടിച്ചത്. കാറില്‍ സെലിന്മാത്രമേ ഉണ്ടായിരുന്നുള്ളൂ. സെലിനെ ഉടന്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്ട്രോളര് മാക്സിസിന്റെ ഭാര്യയാണ്.
Published: 09 Apr 2021, 11:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented