
തിരുവനന്തപുരം: റോഡില്‍ മണ്ണ് കൊണ്ടുവന്നിട്ട് അതിര്‍ത്തികള്‍ അടച്ച കര്‍ണാടകത്തിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണിത്.
ഇരുസംസ്ഥാനത്തെയും ചീഫ് സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയില്‍ മണ്ണ് നീക്കം ചെയ്യാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. എങ്കിലും വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മണ്ണ് കൊണ്ടുവന്നിട്ട് അതിര്‍ത്തിയിലെ റോഡുകള്‍ അടയ്ക്കുന്നത് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് തടസമുണ്ടാക്കും. കുടകില്‍ കേരള അതിര്‍ത്തിയിലേക്ക് കടന്നാണ് മണ്ണിട്ട് വഴിതടഞ്ഞിട്ടുള്ളത്.
കാസര്‍കോടും ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്. മണ്ണ് നീക്കം ചെയയ്യാമെന്ന് അവര്‍ തീരുമാനിച്ചത് നല്ലകാര്യം. എത്രയുംവേഗം മണ്ണ് നീക്കുമെന്ന് കരുതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Chief Minister Pinarayi Vijayan Karnataka PM Narendra Modi
Published: 27 Mar 2020, 06:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented