പാലക്കാട്: ചെർപ്പുളശ്ശേരി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കയ്യാങ്കളി. സ്ത്രീ സുരക്ഷാ പെൻഷനും സൗജന്യ കെഎസ്ആർടിസി ബസ് സർവീസിനേയും ചൊല്ലിയാണ് സംഘർഷം ഉണ്ടായത്. സംഘർഷം നിയന്ത്രിക്കാൻ പോലീസ് സ്ഥലത്തെത്തി.

To advertise here,

സ്ത്രീ സുരക്ഷാ പെൻഷൻ രണ്ടുമാസമായി ലഭിക്കുന്നില്ലെന്ന ആരോപണം കൗൺസിൽ യോഗത്തിൽ ഉയർന്നു. ഇത് നൽകാൻ സാധിക്കാത്തവരാണ് സൗജന്യ കെഎസ്ആർടിസി യാത്ര നടപ്പിലാക്കാനൊരുങ്ങുന്നതെന്ന വിമർശനം ഉയർന്നു. ഇതോടെയാണ് ഭരണ-പ്രതിപക്ഷാംഗങ്ങൾ തർക്കത്തിലേക്ക് നീങ്ങിയത്.