ചേർപ്പ്: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥിയുടെ അശ്ലീലവീഡിയോ ഉണ്ടെന്ന് ഭീഷണിപ്പെടുത്തി സഹോദരനിൽനിന്ന് 61,500 രൂപയും 16,000 രൂപ വിലയുള്ള പുത്തൻ ഫോണും തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ.
ചേർപ്പ് പടിഞ്ഞാട്ടുമുറി തിരുത്തിക്കാട്ടിൽ ഉനൈസി (26) നെയാണ് ചേർപ്പ് പോലീസ് പിടികൂടിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. 2025- നവംബറിൽ ആണ് സംഭവം. സഹോദരന്റെ അശ്ലീല വീഡിയോ ഉണ്ടെന്നും അത് പുറത്ത് വിട്ട് സഹോദരനെയും കുടുംബത്തെയും അപമാനിക്കുമെന്നും പറഞ്ഞ് പല തവണയായിട്ടാണ് പണം തട്ടിയത്. ഫോണിൽ ഒരാൾ തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് സ്ഥാനാർഥിയായ പുതിയവീട്ടിൽ പി.എസ്. ഫൈസൽ നവംബറിൽ ചേർപ്പ് പോലീസിൽ പരാതി നൽകി.
വ്യാജ അശ്ലീല വീഡിയോ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത് കാണിച്ച് ഫൈസലിന്റെ സഹോദരൻ അഫ്‌സൽ ഡിസംബറിൽ ചേർപ്പ് പോലീസിൽ പരാതി നൽകി.
രണ്ട് പരാതികളിലും നടപടി ഇല്ലാത്തതിനെ തുടർന്ന് 2026 ജനുവരി 10-ന് അഫ്‌സൽ ഇരിങ്ങാലക്കുട ഡി വൈ.എസ്.പി.ക്ക് പരാതി നൽകി. ഫെബ്രുവരി 25-നാണ് ചേർപ്പ് പോലീസ് പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കിയത്.
Content Highlights: Accused Unais arrested for extorting 61,500 INR and a phone., Threat involved a fake obscene video of a local election candidate
Published: 08 May 2026, 08:48 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented