
കൊച്ചി: ചെല്ലാനം ഫിഷിങ് ഹാർബറിൽ തീപ്പിടിത്തം. തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഹാർബറിനോട് ചേർന്നുള്ള പ്രദേശത്തെ കരിയിലകൾക്കാണ് തീപ്പിടിച്ചത്. ഇതിന് സമീപത്തുണ്ടായിരുന്ന ചെറു വഞ്ചികളിലേക്കും കടകളിലേക്കും തീ പടർന്നുപിടിക്കുകയായിരുന്നു. ആളപായമില്ല.
ഹാർബറിനോട് ചേർന്നുള്ള സ്ഥലത്തെ ഉണങ്ങിയ മരത്തിന്റെ ഇലകൾക്ക് ആരോ തീയിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. തുടർന്ന് തീ പടർന്ന് പിടിക്കുകയും സമീപത്തുള്ള വഞ്ചിയിലേക്കും കടകളിലേക്കുമെല്ലാം വ്യാപിക്കുകയുമായിരുന്നു.
അരൂരിൽനിന്നും മട്ടാഞ്ചേരിയിൽനിന്നുമുള്ള ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
Content Highlights: Fire erupts at Chellanam Fishing Harbour, damaging boats. Suspected arson on dry leaves near the harbour.
Published: 05 Jan 2026, 10:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented